നഖത്തിന്‍റെ ആകൃതി നോക്കി സ്വഭാവം അറിയാം

Published : Feb 03, 2022, 04:41 PM ISTUpdated : Mar 22, 2022, 07:14 PM IST
നഖത്തിന്‍റെ ആകൃതി നോക്കി സ്വഭാവം അറിയാം

Synopsis

 

ടൈപ്പ് എ

പൊതുവേ അന്തര്‍മുഖരായിരിക്കും, പൊതുവേ മനസ്സിലുള്ള കാര്യങ്ങള്‍ ആരുമായും പങ്കു വയ്ക്കില്ല. ഇപ്പോഴും ഒരു ശോകഭാവം ഇവരെ വലയം ചെയ്ത് നില്‍ക്കും. പുറമേ വളരെ സ്വാതന്ത്ര്യവാദികളും ധൈര്യശാലികളും ആയിരിയ്ക്കുമ്പോഴും ഇവര്‍ ലോല മനസ്ക്കരും വികാരജീവികളും ആയിരിയ്ക്കും. കള്ളം,കപടത,വഞ്ചന ഇവയൊന്നും ഇവര്‍ക്ക് ക്ഷമിയ്ക്കാന്‍ പറ്റില്ല. പുറമേ പരുക്കനായി പെരുമാറിയാലും മറ്റുള്ളവരെ സ്നേഹിയ്ക്കാനും സഹായിയ്ക്കാനുമുള്ള വലിയ ഹൃദയമുള്ളവരാണ്. താല്പര്യമില്ലാത്ത ജോലികള്‍ ആണെങ്കില്പ്പോലും കൃത്യമായി ചെയ്ത് തീര്‍ക്കും. അപരിചിതരുമായി അകല്‍ച്ച പാലിയ്ക്കുന്ന ഇവര്‍ അടുപ്പമുള്ളവരെ ചേര്‍ത്തു നിര്‍ത്തും. തമാശയെന്ന് തോന്നാത്ത കാര്യങ്ങള്‍ക്ക് പോലും ഉദാരമായി ചിരിയ്ക്കുന്നവരാണ് ഇവര്‍

ടൈപ്പ് ബി

പെട്ടെന്ന് മറ്റുള്ളവരുമായി അടുക്കില്ല.വിശ്വസ്തരാണ്. ഒരിയ്ക്കല്‍ സ്നേഹിച്ചുകഴിഞ്ഞാല്‍ ശ്രദ്ധ മുഴുവന്‍ അവരിലായിരിയ്ക്കും. ഒരിയ്ക്കല്‍ തീരുമാനം എടുത്തുകഴിഞ്ഞാല്‍ അതില്‍ ഉറച്ച് നില്‍ക്കുന്നവരാണ്. പുറമേ ഗൗരവപ്രകൃതം ആണെങ്കിലും മറ്റുള്ളവരുടെ വികാരങ്ങളെ മാനിയ്ക്കുന്നവരാണ്. ഉള്ളില്‍ വിഷമം ഉണ്ടെങ്കില്‍ പുറമേ കാണിയ്ക്കാത്തവര്‍ ആണ്. മറ്റുള്ളവരെ വേദനിപ്പിയ്ക്കുന്ന രീതിയില്‍ സംസാരിയ്ക്കുന്നവരാണ്. പെട്ടെന്ന് മുറിവേല്‍ക്കുന്ന മനസ്സുള്ളവരാണ്. നിങ്ങളെ മന്നസ്സിലാക്കുകയും സ്നേഹിക്കുകയും വേണ്ടതെല്ലാം നല്‍കുകയും ചെയ്യുന്ന പങ്കാളിയെയാണ് ആവശ്യം.

ടൈപ്പ് സി

പെട്ടെന്ന് പ്രകോപിതരാകുന്നവരാണ്. പക്ഷെ പെട്ടെന്ന് തന്നെ മറക്കുന്നവരും അങ്ങോട്ട്‌ ചെന്ന് ആദ്യം ക്ഷമ പറയുന്നവരും ആണ്. പുതിയ സാഹചര്യങ്ങളും ചാലഞ്ചുകളും ഭയക്കുന്നവരാണ്. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ മാനിയ്ക്കുന്നവരാണ്. സ്വന്തം വികാരങ്ങളെ മറയില്ലാതെ വെളിപ്പെടുത്തുന്നവരാണ്. മറ്റുള്ളവര്‍ നിങ്ങളെ വിശ്വസിയ്ക്കുകയും ആശ്രയിയ്ക്കുകയും ചെയ്യണമെന്ന് ആഗ്രഹിയ്ക്കുന്നവരാണ്. വാക്ക് തര്‍ക്കങ്ങളില്‍ ഭയങ്കര ഈഗോ ഉള്ളവരാണ്.മറ്റുള്ളവര്‍ ക്ഷമ പറഞ്ഞു വന്നാല്‍ പെട്ടെന്ന് ക്ഷമിയ്ക്കുന്നവരുമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗത്തെ തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
ഗ്യാസ് തീരുമെന്ന ഭയം വേണ്ട, ഇതാ പാചകം വേണ്ടാത്ത ഹെല്‍ത്തി ഭക്ഷണങ്ങള്‍