
ശരീരത്തില്‍ ഒരു ഒടിവോ ചതവോ പൊട്ടലോ എന്തുവന്നാലും ഡോക്ടര്‍മാര്‍ ആദ്യം നിര്‍ദ്ദേശിക്കുന്നത് എക്സ്റെ എടുക്കാനാണ്. ആ എക്സ്‍റെ നോക്കിയാല്‍ നമ്മുക്ക് ഒന്നും മനസിലാവുകയുമില്ല. എന്നാല്‍ ഇനി അങ്ങനെ അല്ല. ബ്ലാക്ക് ആന്‍ഡ് വൈറ്റിന് വിട, ഇനി കളര്‍ എക്സ്‌റെ എടുക്കാം. ലോകത്ത് ഇത് ആദ്യമായി മനുഷ്യരില്‍ കളര്‍ എക്സ്റെ പരീക്ഷിച്ചു. ന്യൂസ്‌ലന്‍ഡിലെ ശാസ്ത്രജ്ഞരാണ് ഈ 3ഡി കളര്‍ എക്സ്‌റെയുടെ വിജയത്തിന് പിന്നില്‍.
യൂറോപ്പിലെ സേണ്‍ ലാബുമായി ചേര്‍ന്ന് പാര്‍ട്ടിക്കിള്‍ ട്രാക്കിങ് ടെക്നോളജി ഉപയോഗിച്ചാണ് ഈ പുതിയ കണ്ടെത്തല്‍. ഈ കളര്‍ ഇമേജിങ് ടെക്നിക് വഴി കൂടുതല്‍ മികവുറ്റ ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുമെന്നും ഇതുവഴി കൂടുതല്‍ മികച്ച ചികിത്സ രോഗികള്‍ക്ക് നല്‍കാന്‍ കഴിയുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഹൈ റെസോലൂഷന്‍ ചിത്രങ്ങള്‍ ആയതിനാല്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് എക്സ്‌റെയെ അപേക്ഷിച്ച് ഇത് കൂടുതല്‍ ഫലപ്രദമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam