ഭംഗിയോടെ നടക്കാന്‍ ബാഗില്‍ കരുതാം ഈ അഞ്ച് സാധനങ്ങള്‍

By Web TeamFirst Published Nov 30, 2018, 1:16 PM IST
Highlights

സ്ത്രീകള്‍ ഏറെ ശ്രദ്ധിക്കുന്ന കാര്യമാണ് സൗന്ദര്യം. അതിനുവേണ്ടി പല വഴികള്‍ തിരയുന്നവരുമുണ്ട്. സൗന്ദര്യ സംരക്ഷണത്തിനും  സൗന്ദര്യ വര്‍ധനത്തിനും  ഒരുപോലെ പ്രാധാന്യം നല്‍കുന്നവരാണ് ഇന്നത്തെ തലമുറ. 

 

സ്ത്രീകള്‍ ഏറെ ശ്രദ്ധിക്കുന്ന കാര്യമാണ് സൗന്ദര്യം. അതിനുവേണ്ടി പല വഴികള്‍ തിരയുന്നവരുമുണ്ട്. സൗന്ദര്യ സംരക്ഷണത്തിനും  സൗന്ദര്യ വര്‍ധനത്തിനും  ഒരുപോലെ പ്രാധാന്യം നല്‍കുന്നവരാണ് ഇന്നത്തെ തലമുറ. ഇന്ന് പലര്‍ക്കും മേക്ക് അപ്പ് ഇടുന്ന ശീലവും ഉണ്ട്. പുരുഷന്മാര്‍ തമാശയ്ക്ക് എങ്കിലും പറയാറുണ്ട് ഒരു പെണ്ണിന്‍റെ ബാഗ് തുറന്നാല്‍ മേക്ക് അപ്പ് സാധനങ്ങള്‍ മാത്രമേ കാണൂ എന്ന്. ശരിക്കും ഒരു സ്ത്രീ അവളുടെ ബാഗില്‍ കരുതേണ്ട സാധനങ്ങള്‍ എന്തൊക്കെയാണ്? 

1. സണ്‍സ്ക്രീന്‍ 

വെയില്‍കൊണ്ട് ചര്‍മ്മം കരുവാളിച്ചുപോകാതിരിക്കാന്‍ എന്നും സണ്‍സ്ക്രീന്‍ ഉപയോഗിക്കണം. അതിനാല്‍ സണ്‍സ്ക്രീന്‍ നിങ്ങളുടെ ബാഗില്‍ എപ്പോഴും കരുതണം. സണ്‍സ്ക്രീന്‍ വാങ്ങുമ്പോള്‍ എസ്പിഎഫ് 15 എങ്കിലും ഉളളത് വാങ്ങണം. സൂര്യപ്രകാശത്തിലിറങ്ങുന്നതിന് അരമണിക്കൂർ മുമ്പെങ്കിലും സൺസ്ക്രീൻ പുരട്ടണം. രണ്ടു മണിക്കൂർ കഴിഞ്ഞ് ഒന്ന് കൂടി ഇടാം. 

2. ലിപ് ബാം 

ചുണ്ട് വിണ്ടുകീറുന്നത് പലരുടെയും പ്രധാന പ്രശ്നമാണ്. അതിനാല്‍ ലിപ്സ്റ്റിക് ഇടുന്നതിന് മുമ്പ് ലിപ് ബാം ഇടുന്നത് നല്ലതാണ്. 

3. ബിബി ക്രീം 

ബിബി ക്രീം അഥവാ ബ്യൂട്ടി ബാം ദിവസവും ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് നല്ലതാണ്.  മിക്കവാറും എല്ലാ സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ഈ ക്രീമില്‍ അടങ്ങിയിട്ടുണ്ടെന്നുള്ളതാണ് ഇവയുടെ സവിശേഷത. മേക്ക് ഇപ്പ് സാധനങ്ങളില്‍ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും ഇവയിലുണ്ട്. അതിനാല്‍ ഇവ കരുതുന്നത് നല്ലതാണ്. 

4. ബോഡി ലോഷന്‍ 

മുഖം പോലെ തന്നെ പ്രധാനമാണ് ശരീരവും. ശരീര സംരക്ഷണത്തിന് ബോഡി ലോഷനുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. 

5. ഫേസ് വാഷ് 

മുഖം എപ്പോഴും വ്യത്തിയായി സൂക്ഷിക്കാന്‍ ഫേസ് വാഷ് സഹായിക്കും. എവിടെ പോയാലും ബാഗില്‍ ഫേസ് വാഷ് കരുതണം

പിന്നെ ദേ ഇതും ബാഗില്‍ കരുതാന്‍ മറക്കേണ്ട..

ചീപ്പ്, കരി, ലിപ്സറ്റിക്  തുടങ്ങിയ നിങ്ങള്‍ക്ക് ആവശ്യമായ മേക്ക് അപ്പ് സാധനങ്ങളും കരുതണം. 
 

click me!