ഈ 5 ശീലങ്ങൾ മാറ്റിയാൽ കുടവയർ കുറയ്ക്കാം

By Web TeamFirst Published Feb 5, 2019, 10:46 PM IST
Highlights

രാത്രി ഭക്ഷണം വെെകി കഴിക്കുന്നത് കുടവയർ കൂട്ടാം. ഭക്ഷണം കഴിച്ച ഉടൻ കിടന്നുറങ്ങാൻ പോകുന്നതിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഊർജമായി പോകാനുള്ള സാധ്യത ഇല്ലാതാകും. നേരെ മറിച്ച് കിടന്നുറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കുമ്പോൾ പിന്നീടും നമ്മൾ ആക്റ്റീവ് ആയി ഇരിക്കുന്നതിലൂടെ കൊഴുപ്പ് പെട്ടെന്ന് അലിഞ്ഞുപോകും. 

ക്യത്യമായി വ്യായാമം ചെയ്തിട്ടും ഭക്ഷണം നിയന്ത്രിച്ചിട്ടും കുടവയർ കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. വയറ് ചാടാൻ‌ പ്രധാനകാരണം ഭക്ഷണം മാത്രമല്ല മറ്റു ചില കാര്യങ്ങൾ വയർ ചാടാൻ കാരണമാകുന്നുണ്ട്. എന്തൊക്കെയാണെന്നോ...

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്...

ശരീരഭാരം കുറയ്ക്കാൻ പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരുണ്ട്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് കൂടുതൽ ദോഷം ചെയ്യും. ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് ബ്രേക്ക് ഫാസ്റ്റ്. ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നത് ശരീരത്തിലെ മെറ്റബോളിസം കുറയ്ക്കും. മാത്രമല്ല രാവിലെ കഴിക്കാതിരുന്നതിലൂടെ ഉച്ചയ്ക്ക് ഇരട്ടി ഭക്ഷണം കഴിക്കുകയും ചെയ്യും. ഇത് വയർ ചാടാൻ കാരണമാകുന്നു.

സോഫ്റ്റ് ഡ്രിങ്ക്സ്...

സോഫ്റ്റ് ഡ്രിങ്ക്സ് വളരെയധികം ഇഷ്ടപ്പെടുന്നവരുണ്ട്. കാർബോണേറ്റഡ് ഡ്രിങ്ക്സ് വിശപ്പു വർധിപ്പിക്കുകയും ഇതു കൂടുതൽ ഭക്ഷണം കഴിക്കാനിടവരുത്തുകയും അതുവഴി വയർ ചാടുകയും ചെയ്യും.

മദ്യപാനം...

മദ്യപിക്കുന്നത് കുടവയർ കൂട്ടാം. മദ്യപിക്കുന്നതും വിശപ്പു വര്‍ധിക്കുകയും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു വർധിപ്പിക്കുകയും ചെയ്യും.

അത്താഴം വെെകി കഴിക്കുന്നത്...

രാത്രി ഭക്ഷണം വെെകി കഴിക്കുന്നത് കുടവയർ കൂട്ടാം. ഭക്ഷണം കഴിച്ച ഉടൻ കിടന്നുറങ്ങാൻ പോകുന്നതിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഊർജമായി പോകാനുള്ള സാധ്യത ഇല്ലാതാകും. നേരെ മറിച്ച് കിടന്നുറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കുമ്പോൾ പിന്നീടും നമ്മൾ ആക്റ്റീവായി  ഇരിക്കുന്നതിലൂടെ കൊഴുപ്പ് പെട്ടെന്ന് അലിഞ്ഞുപോകും. 

ഉറക്കക്കുറവ്...

രാത്രി വെെകി ഉറങ്ങുന്നത് കുടവയർ ഉണ്ടാക്കാമെന്നാണ് വിദ​ഗ്ധർ പറയുന്നത്.  രാത്രി മതിയായ ഉറക്കം കിട്ടാത്തത് ഗ്രെലിൻ എന്ന ഹോര്‍മോണിനെ കൂടുതൽ ഉൽപാദിപ്പിക്കുകയും ഇതു വിശപ്പു കൂട്ടുകയും ചെയ്യും . അത് പോലെ തന്നെയാണ് ഭക്ഷണം കഴിച്ച ഉടൻ കിടന്നാൽ കുടവയർ ഉണ്ടാകാം.

click me!