
പെട്രോളിയം ജെൽ ക്രീം നമ്മെ ചുറ്റിപ്പറ്റി ഏറെക്കാലമായുണ്ട്. പലർക്കും ദൈനന്തിന ജീവിതത്തിൽ നിന്ന് ഒഴിവാക്കാനാവാത്ത വിധം പ്രിയപ്പെട്ടതുമാണ്. ഇത്രമാത്രം പ്രധാനപ്പെട്ട പെട്രോളിയം ജെല്ലിയുടെ ഗുണങ്ങളും ഏതെല്ലാം രൂപത്തിൽ ഉപയോഗിക്കാം എന്നും അറിയുന്നവർ കുറവാണ്. ചിലക്കിത് ചുണ്ട് മൃദുവായതും മയപ്പെടുത്താനുള്ള ലേപനം ആണെങ്കിൽ വേറെ ചിലർക്ക് പെട്ടെന്നുണ്ടാകുന്ന മുറവിനും ചതവിനുമുള്ള പ്രാഥമിക ശുശ്രൂഷ മാർഗമാണ്. എപ്പോഴും കൂടെ കൊണ്ടുനടക്കാവുന്ന ഇൗ ജെൽ വീട്ടിനകത്തും പുറത്തും ഉപയോഗിക്കാവുന്ന അഞ്ച് സന്ദർഭങ്ങൾ നോക്കാം:
ആൺ, പെൺ വ്യത്യാസമില്ലാതെ കണ്ടുവരുന്നതാണ് കാൽ വിണ്ടുകീറുന്നത്. ഇതിനെ പ്രതിരോധിക്കാനും കാൽ മൃദുവാക്കി നിലനിർത്താനും സഹായിക്കുന്ന ലേപനമായി ഇത് ഉപയോഗിക്കുന്നു. രാത്രിയിൽ കാലിൽ ജെൽ പുരട്ടിയശേഷം സോക്സ് ധരിച്ച് കിടക്കുക. ഒരാഴ്ചകൊണ്ട് കാൽ മൃദുവായി മാറും.
ചർമത്തിന്റെ ബാഹ്യആവരണം പ്രോട്ടീൻകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഇൗർപ്പം നഷ്ടപ്പെടുമ്പോള്‍ ഇത് വരണ്ടുണങ്ങാനും പൊട്ടാനുമുള്ള സാധ്യതയുണ്ട്. സോപ്പ് ഉപയോഗിച്ച് ഇടക്കിടെ കൈ കഴുകുന്നത് കൈ വരണ്ടുണങ്ങുന്നതിനുള്ള സാധ്യത വർധിപ്പിക്കും. ഇതിന്‍റെ അടയാണങ്ങൾ നഖത്തിന് ചുറ്റും പ്രകടമാകും. പെട്രോളിയം ജെല്ലിയുടെ വഴുവഴുപ്പു കുറഞ്ഞ അടരുകൾ നിങ്ങളുടെ ബാഹ്യചർമത്തിന് വരണ്ടുണങ്ങന്നതിൽ നിന്നും ഇൗർപ്പം നഷ്ടപ്പെടുന്നതിൽ നിന്നും സംരക്ഷണ കവചമായി മാറും.
നിങ്ങൾ ശരീരത്തിൽ പ്രത്യേകിച്ച് മുഖത്ത് ചമയങ്ങൾ (മേക്കപ്പ്) നടത്തിയിട്ടുണ്ടെങ്കിൽ അവയുടെ ഭംഗി എടുത്തുകാട്ടാൻ ഒരു ചെറിയ അംശം പെട്രോളിയം ജെൽ സഹായകമാണ്. മേക്കപ്പ് ചെയ്തതിന് മുകളിൽ അൽപ്പം പെട്രോളിയം ജെൽ കോട്ടൺ ഉപയോഗിച്ച് പുരട്ടാവുന്നതാണ്. ഇത് കവിളിലും മൂക്കിന്റെ പാലത്തിലും ഉപയോഗിക്കുന്നതാണ് കൂടുതൽ ആകർഷകം. അത് നിങ്ങൾ സ്വഭാവികമായ ഭംഗി നൽകും. മൂക്കിനുചുറ്റും ചർമത്തിൽ എണ്ണ മയമുള്ളവരാണെങ്കിൽ അൽപ്പം ജെൽ നിങ്ങളുടെ പ്രശ്നം ഇല്ലാതാക്കും.
അൽപ്പം പെട്രോളിയം ജെൽ എടുത്ത് മുടിയിൽ പുരട്ടുക. മുടി വരണ്ടുണങ്ങി നശിക്കുന്നത് തടയാൻ ഇത് ഏറെ സഹായകരമാണ്. അളവ് കൂടാതിരിക്കാൻ ശ്രദ്ധിക്കണം. ഇത് ആവർത്തിച്ചാൽ മുടിയുടെ കാന്തി തിരിച്ചുവരും.
സ്ഥിരമായി കാതിൽ ആഭരണങ്ങൾ അണിയാത്തവർക്ക് ഇടക്ക് അണിയുന്നത് വേദനാജനകമാകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ആഭരണം അണിയുന്ന ദ്വാരത്തിനുചുറ്റും അൽപ്പം പെട്രോളിയം ജെൽ പുരട്ടിയാൽ അണിയുമ്പോള്‍ മാത്രമല്ല, ദീർഘനേരം വേദനയില്ലാതെ കൊണ്ടുനടക്കാനുമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam