
നമ്മുടെ ശരീരത്തിൽ പ്രായത്തിന്‍റെ ആദ്യസൂചനകൾ നൽകുന്ന അവയവങ്ങളിലൊന്ന് ചർമമാണ്. പ്രായം തോന്നിക്കുന്നതിൽ ചർമ സംരക്ഷണം പ്രധാനഘടകമാണ്. പ്രായമാകുന്നതിനനുസരിച്ച് ചർമത്തിന്‍റെ ഘടനയിലും മാറ്റംവരുന്നു. ഇത് ശരീരത്തിൽ ചുളിവുകളും വരകളും വീഴ്ത്താൻ ഇടയാക്കുന്നു. നമ്മുടെ ചില ദൈനന്തിന ശീലങ്ങൾ ചർമത്തിലെ പ്രായക്കൂടുതൽ തോന്നിപ്പിക്കാൻ കാരണമാകുന്നു. ആറ് ശീലങ്ങൾ ഒഴിവാക്കുന്നത് ചർമത്തെ സംരക്ഷിക്കാനും പ്രായംതോന്നിക്കുന്നത് തടയാനും സഹായിക്കും.
നമ്മുടെ ശരീരത്തിന്‍റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ അളവിലുള്ള ഉറക്കം ആവശ്യമാണ്. ശരിയായ അളവിൽ ഉറക്കമില്ലായ്മ ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും. തുടർച്ചയായ ഉറക്കക്കുറവ് ശരീരത്തിൽ ഇരുണ്ട അടയാളങ്ങൾക്കും അനിയന്ത്രിതമായ ചർമത്തിനും വഴിവെക്കും. ഇത് പ്രായക്കൂടുതൽ തോന്നാനും വഴിവെക്കും.
മദ്യം കുടിക്കുന്നത് ശരീരത്തിലെ ജ്വലനം ഉയർത്തും. ഇത് ശരീരപോഷണത്തെ മന്ദഗതിയിലാക്കും. ഇത് ശരീരത്തിൽ സമ്മർദ്ദം ചെലുത്തുകയും പ്രായമാകൽ പ്രക്രിയ ത്വരിതപ്പെടുത്തുകയും ചെയ്യാം. ഇത് ചർമ്മത്തെ വരണ്ടതാക്കാനും നിങ്ങളെ ക്ഷീണിപ്പിക്കാനും വഴിവെക്കും.
നശിച്ച കോശങ്ങൾ നീക്കാനായി ചർമമുരിയൽ നടത്താറുണ്ട്. എന്നാൽ ഇത് അമിതമായി ചെയ്യുന്നത് നിങ്ങളുടെ ചർമത്തിലെ ജലാംശം നഷ്ടപ്പെടാൻ ഇടവരുത്തും. ഇത് ചർമത്തെ വരണ്ടതാക്കുകയും പാടുകൾ വരുത്തുകയും ചെയ്യും.
പുകവലിക്ക് ഒട്ടേറെ ദോഷങ്ങളുണ്ട്. ഹൃദയത്തെയും ശ്വാസകോശത്തെയും ബാധിക്കുന്ന ഈ ശീലം കാൻസറിനും കാരണമാകുന്നു. പുകവലി നിങ്ങളുടെ ചർമത്തിൽ പ്രായത്തിന്‍റെ അടയാളങ്ങൾ കൊണ്ടുവരും. സിഗരറ്റിൽ നിന്നുള്ള ചൂട് നിങ്ങളുടെ ചർമത്തെ നേരിട്ട് ചൂടാക്കുകയും ഇലാസ്റ്റികതയിൽ മാറ്റം വരുത്തുകയും വിറ്റാമിൻ എ യുടെ അളവ് ഗണ്യമായി കുറക്കുകയും ചെയ്യും. ഇത് ചർമം വരണ്ടതാക്കാനും ഇടയാക്കും.
അമിതമായി സൂര്യപ്രകാശമേൽക്കുന്നത് ചർമ്മത്തിന്‍റെ ഇലാസ്റ്റികത നഷ്ടപ്പെടുത്തുകയും പ്രായം തോന്നിക്കാൻ കാരണമാവുകയും ചെയ്യുന്നു. ഇത് ചർമ്മത്തിൽ ചുളിവുകൾ പ്രത്യക്ഷപ്പെടാൻ ഇടയാക്കും. നാം പുറത്തേക്ക് പോകുമ്പോൾ പരമാവധി സൂര്യതാപമേൽക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കണം.
വ്യായാമ ചലനങ്ങൾ പേശികളെ ശക്തിപ്പെടുത്തുകയും അത് ശരീരത്തിന് യൂവനം നൽകുകയും ചെയ്യും. ഇത് ചർമത്തെ കൂടുതൽ ശക്തിയുള്ളതാക്കുന്നു. വ്യായാമത്തിലൂടെ ശരീരത്തിന്‍റെ എല്ലാഭാഗത്തും പോഷണഗുണങ്ങും രക്തവും എത്താൻ ഇടയാക്കുന്നു. ഇതിന്‍റെ ഗുണം ചർമത്തിനും ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam