
നോണ്‍-വെജ് ഭക്ഷണപ്രേമികളുടെ ഇഷ്‌ട വിഭവമാണ് ചിക്കന്‍. ചിക്കന്റെ തന്നെ പല വകഭേദങ്ങള്‍ നമ്മുടെ നാട്ടില്‍ ലഭ്യമാണ്. ഇതില്‍ ഏറ്റവും രുചികരമായ ഒന്നാണ് പെപ്പര്‍ ചിക്കന്‍. പെപ്പര്‍ ചിക്കന്റെ തന്നെ മറ്റൊരു ഭേദമായ ഫോള്‍ഡഡ് പെപ്പര്‍ ചിക്കന്‍ ഫ്രൈ ഏറെ രുചികരമായ വിഭവമാണ്. വളരെ കുറച്ച് ചേരുവകള്‍ മാത്രം ചേര്‍ത്ത് ഏറ്റവും രുചികരമായ ഫോള്‍ഡഡ് പെപ്പര്‍ ചിക്കന്‍ ഉണ്ടാക്കിയാലോ?
1. ചിക്കന്‍ എല്ലു മാറ്റി വൃത്തിയാക്കിയത് - അര കിലോ
2. പച്ചക്കുരുമുളക് ചതച്ചത് - മുപ്പത് ഗ്രാം
3. മഞ്ഞള്‍പ്പൊടി - ആവശ്യത്തിന്
4. മൈദമാവ് - അര കിലോ
വൃത്തിയാക്കിവച്ചിരിക്കുന്ന ചിക്കന്‍ മഞ്ഞള്‍പ്പൊടിയും കുരുമുളകും ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കുക. ഇത് മിന്‍സ് ചെയ്‌തെടുക്കണം. മൈദമാവ് ഉപ്പു ചേര്‍ത്ത് വെള്ളമൊഴിച്ച് കുഴച്ച്, വലിയ ഉരുളയാക്കി പരത്തുക. അതിനുശേഷം ഇത് സ്‌ക്വയര്‍ ഷേപ്പില്‍ വെട്ടിയെടുക്കണം. ഓരോന്നിലും മിന്‍സ് ചെയ്തുവച്ചിരിക്കുന്ന ചിക്കന്‍ നിറച്ച്, മടക്കി ഒട്ടിച്ചെടുത്ത് എണ്ണയില്‍ വറുത്തെടുക്കുക, വറുക്കുന്ന എണ്ണയില്‍ ലേശം മഞ്ഞള്‍പ്പൊടി ചേര്‍ത്താല്‍ നല്ലത്.
ഈ ഫോള്‍ഡഡ് പെപ്പര്‍ ചിക്കന്‍ ഇഷ്ടായോ?
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam