
രക്തത്തിൽ സോഡിയം കുറയുന്നതിനെ നിസാരമായി കണേണ്ട. സോഡിയം കുറഞ്ഞാൽ നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. ശരീരത്തിന്റെ വളര്‍ച്ചയിലും സംരക്ഷണത്തിലും സോഡിയത്തിന്റെ അളവ് വളരെ പ്രധാനമാണ്. സോഡിയം കൂടിയാലും കുറഞ്ഞാലും അത് ശരീരത്തിന് പ്രശ്നങ്ങള്‍ തന്നെയാണ്. എപ്പോഴും സോഡിയത്തെ കൃത്യമായ അനുപാതത്തില്‍ കൊണ്ടു പോകേണ്ടത് അത്യാവശ്യ കാര്യമാണ്.
രക്തത്തിൽ സോഡിയം കുറയുന്നതിനെയാണ് ഹെെപ്പോനട്രേമിയ എന്ന് പറയുന്നത്. 2300 മില്ലി ഗ്രാം സോഡിയം ഓരോ ദിവസവും മനുഷ്യ ശരീരത്തില്‍ എത്തണമെന്നാണ് അമേരിക്കയില്‍ നടത്തിയ പഠനം പറയുന്നത്. സോഡിയ കുറയുന്നതിന് പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. സോഡിയം കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാൽ സോഡിയം കുറയുന്നതിന്റെ പ്രശ്നം പരിഹരിക്കാം. വെള്ളം ധാരാളം കുടിച്ചാൽ സോഡിയത്തിന്റെ അളവ് കൂട്ടാം.
സോഡിയം കുറവിന്റെ പ്രധാന ലക്ഷണങ്ങൾ...
ഛർദ്ദി
ക്ഷീണം
തലവേദന
സോഡിയത്തിന്റെ അളവ് കൂട്ടാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം...
ചീസ്...
ചീസിൽ കാത്സ്യവും പ്രോട്ടീനും മാത്രമല്ല. സോഡിയവും ധാരാളം അടങ്ങിയിട്ടുണ്ട്. അരക്കപ്പ് ചീസിൽ 350 മില്ലിഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് വളരെ നല്ലതാണ് ചീസ്. മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് ചീസ് സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ബുദ്ധി വളർച്ചയ്ക്ക് വളരെ നല്ലതാണ് ചീസ്.
വെജിറ്റബിൾ ജ്യൂസ്...
രക്തത്തിൽ സോഡിയത്തിന്റെ അളവ് കൂട്ടാൻ വളരെ നല്ലതാണ് വെജിറ്റബിൾ ജ്യൂസ് . 240 എംഎൽ വെജിറ്റബിൾ ജ്യൂസിൽ 405 മില്ലി ഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി കൂട്ടാൻ വളരെ നല്ലതാണ് വെജിറ്റബിൾ ജ്യൂസ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വെജിറ്റബിൾ ജ്യൂസ് കുടിക്കുന്നത് സഹായിക്കും.
അച്ചാറുകൾ...
സോഡിയം കുറവുള്ളവർ അച്ചാറുകൾ ധാരാളം കഴിക്കാം. സോഡിയത്തിന്റെ അളവ് കൂട്ടാൻ നാരങ്ങ, മാങ്ങ, ഇഞ്ചി അങ്ങനെ ഏത് അച്ചാർ വേണമെങ്കിലും കഴിക്കാം. 28 ഗ്രാം അച്ചാറിൽ 241 മില്ലിഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്.
തക്കാളി സൂപ്പ്...
സോഡിയത്തിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന നല്ലൊരു പച്ചക്കറിയാണ് തക്കാളി. തക്കാളി സൂപ്പായി കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ അകറ്റാൻ സഹായിക്കും.
ഉരുളക്കിഴങ്ങ് ...
ഉരുളക്കിഴങ്ങിനെ പേടിക്കേണ്ട ആവശ്യമില്ല. ഉരുളക്കിഴങ്ങിൽ സോഡിയം ധാരാളം അടങ്ങിയിട്ടുണ്ട്. മൂന്ന് കപ്പ് ഉരുളക്കിഴങ്ങിൽ 450 മില്ലിഗ്രാം സോഡിയം അടങ്ങിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam