ഐസ് ക്യൂബ് കഴിക്കുന്ന ശീലം ഉണ്ടോ?

Published : Dec 29, 2018, 03:44 PM ISTUpdated : Dec 29, 2018, 03:54 PM IST
ഐസ് ക്യൂബ് കഴിക്കുന്ന ശീലം ഉണ്ടോ?

Synopsis

വളരെ അപൂർവം പേരിലാണ് ഐസ് ക്യൂബ് കഴിക്കുന്ന ശീലമുള്ളത്. എന്നാല്‍ ഇതിനു പിന്നില്‍ വളരെ ഗുരുതരമായ ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.  ഐസ് ക്യൂബ് കഴിച്ചാൽ ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

ഐസ് ക്യൂബ് കഴിക്കുന്ന ശീലം ചിലർക്കുണ്ട്. ഐസ് ക്യൂബ് കഴിക്കുന്നത് അത്ര നല്ലശീലമല്ല. ഐസ്ക്യൂബ് കഴിക്കുന്നതിലൂടെ നിരവധി ആരോ​ഗ്യപ്രശ്നങ്ങളാകും പിടിപെടുക.  ഈ ശീലം തീര്‍ത്തും ഒഴിവാക്കുന്നതാണ്  ആരോഗ്യത്തിന് നല്ലതെന്ന് ഡോക്ടർമാർ പറയുന്നു. ഐസ് കഷ്ണങ്ങള്‍ കഴിക്കുന്നതിനെ ഒരുതരം ഈറ്റിങ് ഡിസോർഡറായാണ് വൈദ്യശാസ്ത്രം ഇതിനെ കാണുന്നത്. വളരെ അപൂർവം പേരിലാണ് ഐസ് ക്യൂബ് കഴിക്കുന്ന ശീലമുള്ളത്. ഇതിനു പിന്നില്‍ വളരെ ഗുരുതരമായ ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഐസ് ക്യൂബ് കഴിച്ചാൽ ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

പല്ലിനും മോണയ്ക്കും ​ദോഷം ചെയ്യും...

ഐസ് ക്യൂബ് കഴിക്കുന്നത് കൂടുതലായി ബാധിക്കുന്നത് പല്ലിനെയും മോണയെയുമാണ്. സ്ഥിരമായി ഐസ് കഴിക്കുന്നവരിലെ പല്ലുകൾ പെട്ടെന്ന് പൊട്ടാമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. അത് കൂടാതെ, മോണയിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

വിളര്‍ച്ച...

ഐസ് ക്യൂബ് കഴിക്കുന്നവര്‍ക്ക് വിളര്‍ച്ച ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.  രക്തത്തിലെ ഹീമോഗ്ലോബിന്‍ കുറയുന്നത് മൂലം പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങളുമുണ്ടാകാം. അതില്‍ ഒന്നാണ് വിളര്‍ച്ച അല്ലെങ്കില്‍ അനീമിയ. വിളര്‍ച്ച  കൂടുന്നത് ശരീരത്തിന്‍റെ എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനത്തെയും ബാധിക്കും. 

ഒസിഡി...

സ്ഥിരമായി ഐസ് ക്യൂബ് കഴിക്കുന്നവരിൽ കണ്ട് വരുന്ന അസുഖമാണ് ഒസിഡി. ഒസിഡി എന്ന രോ​ഗത്തെ പറ്റി പലർക്കും ഇപ്പോഴും അറിയില്ല. ഒസിഡി എന്നത് ഒരു മാനസികരോ​ഗമാണ്. സ്വഭാവപരവും തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതുമായ ഒരു തകരാറാണ് ഒബ്സസീവ്-കമ്പൽസീവ് ഡിസോഡർ (ഒസിഡി) എന്ന രോ​ഗം. തങ്ങളുടെ ചിന്തകൾ അനുവാദമില്ലാതെ മനസ്സിലേക്ക് നുഴഞ്ഞു കയറുന്നവയാണെന്നും ആവർത്തിച്ചു ചെയ്യുന്ന പ്രവൃത്തികൾ യുക്തി രഹിതമാണെന്നും ഒസിഡി ബാധിച്ചവർക്ക് മിക്കപ്പോഴും തിരിച്ചറിയാൻ കഴിയുമെങ്കിലും, അവർക്ക് അതിനെ മറി കടക്കാൻ സാധിക്കില്ല. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹെൽത്തി മഖാന സാലഡ് എളുപ്പം തയ്യാറാക്കാം
കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ