ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
ചീത്ത കൊളസ്‌ട്രോൾ ഉണ്ടായാൽ അത് ശരീരത്തിൽ അടിഞ്ഞുകൂടുകയും ഹൃദയ സംബന്ധമായ രോഗങ്ങൾ വരാനും കാരണമാകുന്നു. ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കാൻ ഇങ്ങനെ ചെയ്യൂ.

കൊഴുപ്പില്ലാത്ത ഭക്ഷണങ്ങൾ
കൊഴുപ്പുള്ള ഇറച്ചി, നെയ്യ്, ബട്ടർ, വറുത്ത ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കാം. ലീൻ പ്രോട്ടീനുകളും കൊഴുപ്പ് ഇല്ലാത്ത ഭക്ഷണങ്ങളും കഴിക്കാം.
വ്യായാമങ്ങൾ ചെയ്യാം
നടക്കുക, സൈക്ലിങ്, സ്വിമ്മിങ് എന്നിവ ദിവസവും ചെയ്യുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടാൻ സഹായിക്കുന്നു. ഇത് ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കും.
ഫൈബറടങ്ങിയ ഭക്ഷണങ്ങൾ
ഓട്സ്, പയർവർഗ്ഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ധാരാളം കഴിക്കാം. ഇത് ചീത്ത കൊളസ്‌ട്രോൾ ഉണ്ടാവുന്നതിനെ തടയുന്നു.
ഒമേഗ 3 ഫാറ്റി ആസിഡ്
വാൽനട്ട്, ബദാം, ഫ്ലാക്സ്, ചിയ സീഡ്, കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ എന്നിവ കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
അമിതമഭാരം കുറയ്ക്കാം
അമിതഭാരം കുറയ്ക്കാൻ ശ്രദ്ധിക്കണം. ഇത് ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

