
തിരക്ക് പിടിച്ച ഇന്നത്തെ ജീവിത സാഹചര്യത്തില്‍ രക്തസമ്മര്‍ദ്ദമുള്ളവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. രക്തസമ്മർദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ട് വരുന്നു. ടെന്‍ഷന്‍, അമിതവണ്ണം, ഉറക്കക്കുറവ് ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാണ് രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നത്. രക്തസമ്മർദ്ദമുള്ളവർ ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണം വലിച്ചുവാരി കഴിക്കാതെ ആവശ്യമുള്ളത് മാത്രം കഴിക്കാൻ ശ്രമിക്കുക.
ശരിയായ രീതിയില്‍ ഭക്ഷണശീലം ചിട്ടപ്പെടുത്തിയാൽ രക്തസമ്മർദ്ദം ഒരു പരിധി വരെ നിയന്ത്രിക്കാനാകും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുളളവര്‍ സോഡിയം കഴിവതും കുറച്ച് കഴിക്കുക. മറിച്ച് പൊട്ടാസ്യം, കാത്സ്യം എന്നിവ കൂടുതലായുളള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ചീര, എത്തപ്പഴം, പാൽ, കിവി ഫ്രൂട്ട്, തക്കാളി,വെളുത്തുള്ളി, ബീൻസ് എന്നിവ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. എന്നാൽ രക്തസമ്മർദ്ദമുള്ളവർ പ്രധാനമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...
പ്രോസസ്ഡ് മീറ്റ് ...
പ്രോസസ്ഡ് മീറ്റിൽ സോഡിയം വളരെ കൂടുതലാണ്. സാൻഡ്‌വിച്ചിലോ ബർഗറിലോ ഈ ഇറച്ചി, അച്ചാർ, ചീസ് മുതലായവ ചേർത്ത് കഴിക്കുന്നത് സോഡിയത്തിന്റെ അളവ് കൂട്ടും. ഉയർന്ന രക്തസമ്മർദമുള്ളവർ ഇതും ഒഴിവാക്കേണ്ടതാണ്. സോസേജ്, ബേക്കൻ ഹാം, ഹോട്ട്ഡോഗ്, ബീഫ് ജെർക്കി തുടങ്ങിയ സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ രക്തസമ്മർദ്ദമുള്ളവർ ഒഴിവാക്കുന്നതാണ് നല്ലത്. പ്രോസസ്ഡ് മീറ്റിന്റെ അമിത ഉപയോഗം വൻകുടലിൽ ക്യാൻസറിന് കാരണമാകുമെന്ന് മിക്ക പഠനങ്ങളും പറയുന്നു.
ഉപ്പ്...
രക്തസമ്മർദ്ദമുള്ളവർ ഉപ്പ് അധികം കഴിക്കേണ്ട. ടിന്നിൽ ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളിലും പായ്ക്കറ്റ് ഫുഡുകളിലും ഉപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഉപയോഗിക്കാതിരിക്കുന്നതാകും നല്ലത്. വറുത്തതും പൊരിച്ചതും പായ്ക്കറ്റ് ഭക്ഷണങ്ങളും പൂർണമായി ഒഴിവാക്കുക. അത് പോലെ തന്നെ നാരങ്ങ വെള്ളം, കഞ്ഞി വെള്ളം എന്നിവ ഉപ്പ് ചേർക്കാതെ കുടിക്കുക. . ഉപ്പ് അധികം കഴിച്ചാൽ രക്തസമ്മർദ്ദം കൂടാൻ സാധ്യത കൂടുതലാണ്. ഉപ്പ് അധികം കഴിച്ചാൽ വയറിൽ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്നും മിക്ക പഠനങ്ങളും പറയുന്നു.
പഞ്ചസാര...
പഞ്ചസാര കൂടുതലായാൽ ശരീരഭാരം കൂടാനും പൊണ്ണത്തടി ഉണ്ടാകാനും കാരണമാകും. ഉയർന്ന രക്തസമ്മർദം ഉള്ളവർ മധുരം അധികം കഴിക്കുന്നത് നല്ലതല്ല. ചായ ആണെങ്കിലും കാപ്പി ആണെങ്കിലും പഞ്ചസാര ഇടാതെ കുടിക്കുക. പഞ്ചസാരയുടെ അമിത ഉപയോഗം പ്രമേഹത്തിന് പ്രധാന കാരണമാകുന്നത് പോലെ തന്നെ വൃക്കകളെ തകരാറിലാക്കും. ചീത്ത കൊളസ്‌ട്രോള്‍ ശരീരത്തില്‍ അടിഞ്ഞു കൂടുന്നതിനും അമിത വണ്ണത്തിനും പഞ്ചസാര കാരണമാകുന്നു. കൂടാതെ രക്തക്കുഴലുകളെ ചുരുക്കാനും ഇത് കാരണമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam