പ്രസവിച്ചില്ലെങ്കിലും ഞാന്‍ നിന്‍റെ അമ്മയാണ്... കണ്ണുനിറയ്ക്കുന്ന വീഡിയോ

Web Desk |  
Published : Dec 17, 2017, 03:31 PM ISTUpdated : Oct 05, 2018, 12:22 AM IST
പ്രസവിച്ചില്ലെങ്കിലും ഞാന്‍ നിന്‍റെ അമ്മയാണ്... കണ്ണുനിറയ്ക്കുന്ന വീഡിയോ

Synopsis

അമ്മ എപ്പോഴും സ്‌നേഹനിധിയായിരിക്കും. മക്കളെ ലാളിച്ചും പരിപാലിച്ചും അവരുടെ കുസൃതികളില്‍ അലിഞ്ഞു ചേരും. എന്നാല്‍ ഇത് ഒരു രണ്ടാനമ്മയാണെങ്കിലോ? പലപ്പോഴും രണ്ടാനമ്മ ചിലര്‍ക്ക് കയ്പ് നിറഞ്ഞ അനുഭവമായിരിക്കും. എന്നാല്‍ ഇവിടെത്തെ കാര്യം നേരെ വിപരീതമാണ്.  അത്തരമൊരു സംഭവമാണ് കുഞ്ഞു ഗേജിന്‍റെ ജീവിതത്തിലുമുണ്ടായിരിക്കുന്നത്.  

ജനിച്ച് അധികം വൈകാതം അമ്മയെ നഷ്ടമായ ഗേജിന് സ്വപ്‌ന തുല്യമായാണ് എമിലി ലിഹാന്‍ എന്ന യുവതി എത്തുന്നത്. അമ്മയെ നഷ്ടപ്പെട്ട കുഞ്ഞിനോട് എമിലിക്ക് പ്രത്യേക വാത്സല്യമായിരുന്നു. അത് ഗേജിന്റെ അച്ഛന്‍ ജോഷ്വാ ന്യൂവില്ലയോടുള്ള പ്രണയവുമായി മാറി. ആ കുഞ്ഞിന് വേണ്ടി ഒന്നാകാം എന്ന ആഗ്രഹം എമിലി ജോഷ്വയ്ക്ക് മുന്നില്‍ അവതരിപ്പിച്ചു. എന്നാല്‍ എമിലിക്ക് തന്റെ മകനെ സ്വന്തം കുഞ്ഞിനെ പോലെ കാണാനാകുമോയെന്നതായിരുന്നു ജോഷ്വയുടെ ഉള്ളിലുണ്ടായിരുന്ന സംശയം. അതുകൊണ്ട് തന്നെ എമിലിക്ക് കൃത്യമായ മറുപടി നല്‍കിയില്ല.

എയര്‍ ഫോഴ്‌സിലെ സീനിയര്‍ എയര്‍വുമണായ എമിലി തന്റെ ജോലി തിരക്കുകള്‍ക്കിടയില്‍  ഗേജിനൈ പരിചരിക്കാനും സ്‌നേഹിക്കാനും തുടങ്ങി.  മിലിട്ടറി നാവിക സേനയിലെ ഉന്നത ഉദ്യോഗസ്ഥനാണ് ജോഷ്വാ. കുഞ്ഞിനെ സ്‌നേഹിക്കുന്നത് കണ്ട് എമിലിയെ തന്റെ ജീവിത സഖിയാക്കാന്‍ ജോഷ്വാ തീരുമാനിക്കുകയായിരുന്നു.  

വിവാഹ വേദിയില്‍ മകനെ ചേര്‍ത്ത് നിര്‍ത്തി എമിലി പറഞ്ഞു '  പ്രസവിച്ചില്ലെങ്കിലും ഞാനാണ് നിന്റെ അമ്മ, നിന്നെ എപ്പോഴേ ഞാന്‍ മകനായി സ്വീകരിച്ചു കഴിഞ്ഞു. എനിക്ക് ഇന്ന് കാണുന്ന ജീവിതം പോലും നീ കാരണം ഉണ്ടായതാണ്. നീ എന്നും സുരക്ഷിതനായിരിക്കുക.

നിന്നെ ഏറ്റവും നല്ല വ്യക്തിയാക്കുയെന്നതായിരിക്കും എന്റെ ലക്ഷ്യം, നീ വളര്‍ന്ന് വലുതാവുമ്പോള്‍ എന്റെ സ്‌നേഹം നീ തിരിച്ചറിയും. രണ്ടാനമ്മയുടെ വാക്കുകള്‍ കേട്ട് നാലുവയസ്സുകരാന്‍ അമ്മയെ കെട്ടിപ്പിടിച്ച് തേങ്ങി തേങ്ങി കരഞ്ഞു... അവനെ ആശ്വസിപ്പിച്ചു... കണ്ണുനയിപ്പിക്കുന്ന വീഡിയോ ആണ് ഇവര്‍ ലോകത്തിന് മുന്നില്‍ പങ്കുവച്ചത്...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

കൊളസ്റ്ററോൾ നിയന്ത്രിക്കാൻ ഭക്ഷണക്രമീകരണത്തിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ
ശൈത്യകാലത്ത് തുളസി ചെടി വളർത്തുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്