
പാരിസ്: വന്‍ വാര്‍ത്ത പ്രധാന്യത്തോടെ തുടങ്ങിയ സെക്സ് പാവ വേശ്യാലയം അടച്ചുപൂട്ടി. ഫ്രാന്‍സിലെ പാരീസില്‍ പ്രവര്‍ത്തിച്ചുവന്ന സ്ഥാപനത്തിന് മാസങ്ങള്‍ക്കുള്ളിലാണ് താഴ് വീണത്. പുരുഷന്മാരുടെ ലൈംഗിത്വര കാരണം സെക്സ് പാവകളെ ബലാത്സംഗം ചെയ്യുന്നത് പതിവായതോടെയാണ് സ്ഥാപനം പൂട്ടുന്നത് എന്നാണ് റിപ്പോര്‍ട്ട്. ലൈംഗിക ദാരിദ്രം സമൂഹത്തില്‍ നിന്നും തുടച്ച് നീക്കാനും. അത് വഴി സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കാനുമാണ് ഈ സ്ഥാപനം തുടങ്ങിയത് എന്നാണ് ആരംഭത്തില്‍ ഇതിന്‍റെ ഉടമകള്‍ പറഞ്ഞത്.
എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ താഴ് വീഴുമ്പോള്‍, വ വേശ്യാലായം പുരുഷന്മാരിലെ ലൈംഗിക ത്വര വര്‍ദ്ധിപ്പിക്കുന്നു എന്ന ആരോപണമാണ് ബാക്കി. പുരുഷന്മാരില്‍ ലൈംഗിക ഭാവനകള്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു എന്ന് ആരോപിച്ചാണ് ഇതിന് വിലക്ക് വരുന്നത്.പാരീസിലെ ഒരു ഭവന സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന വേശ്യാലയം ഒരു ഗെയിം സെന്‍ററയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
7000 രൂപയാണ് ഒരു മണിക്കൂറിന് ഉപഭോഗക്താക്കളില്‍ നിന്ന് ഇടക്കുന്നത്. ഇവിടെ ഉപഭോഗക്താക്കളെ കാത്തിരിക്കുന്നത് ചൈനയില്‍ നിര്‍മ്മിച്ച സുന്ദരികളായ സെക്‌സ് ടോയിസാണ്. ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്ത് പണം അടച്ചവര്‍ക്കാണു പ്രവേശനം. എന്നാല്‍ നിരവധി പേര്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam