കുപ്പിവെളളം വേണ്ടേ...വേണ്ട !

Web Desk |  
Published : Mar 22, 2018, 11:14 AM ISTUpdated : Jun 08, 2018, 05:50 PM IST
കുപ്പിവെളളം വേണ്ടേ...വേണ്ട !

Synopsis

ഈ ജലദിനത്തില്‍ ആരോഗ്യവും കൂടി ശ്രദ്ധിക്കുക

ഇന്ന് ലോക ജലദിനം.  നാളെയ്ക്കായി ഒരുതുളളി വെളളം കരുതിവയ്ക്കണമെന്ന സന്ദേശം ഓർമ്മപ്പെടുത്തിയാണ് ജലദിനം കടന്നുപോവുന്നത്.  പ്രകൃതിവിഭവങ്ങൾ ഫലപ്രദമായി ഉപയോഗിച്ച് വരൾച്ചയെ പ്രതിരോധിക്കാമെന്നതാണ് ഇത്തവണത്തെ ജലദിന സന്ദേശം.

ഈ ജലദിനത്തില്‍ ആരോഗ്യവും കൂടി ശ്രദ്ധിക്കുക. യാത്രകളില്‍ മിനറല്‍ വാട്ടര്‍ വാങ്ങി കുടിക്കുന്ന ശീലം നമ്മളില്‍ പലര്‍ക്കുമുണ്ട്.  എന്നാല്‍ ഈ മിനറല്‍ വാട്ടര്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. രാജ്യത്ത് വിൽക്കുന്ന 10 കുപ്പി വെള്ളത്തിൽ മൂന്നെണ്ണമെങ്കിലും മലിനമായിരിക്കുമെന്ന് കേന്ദ്ര ഭക്ഷ്യുസുരക്ഷാ ഗുണനിലവാര അതോറിറ്റി നടത്തിയ പരിശോധനയിൽ കണ്ടെത്തി. കൂടാതെ ഇത്തരം കുപ്പിവെള്ളത്തിൽ 93 ശതമാനത്തിലും സൂക്ഷ്മമായ പ്ലാസ്റ്റിക് തരികൾ കണ്ടെത്തിയിട്ടുണ്ട്. ചില വെള്ളക്കുപ്പികളിൽ പതിനായിരത്തിലധികം പ്ലാസ്റ്റിക് തരികളും കണ്ടെത്തി.

ബോട്ടിലിന്‍റെ അടപ്പിൽ നിന്നാണ് ഇത്തരത്തിലുളള മലിനീകരണം ഏറ്റവുമധികം ഉണ്ടാകുന്നത്. ഇത് പല തരത്തിലുളള രോഗങ്ങള്‍ക്കും കാരണമാകും. ക്യാന്‍സര്‍ വരെയുണ്ടാകുനുളള സാധ്യതയുണ്ട്. അതിനാല്‍ മിനറല്‍ വാട്ടര്‍ വാങ്ങുന്നത് ഒഴിവാക്കുക. കഴിവതും യാത്രകളില്‍ വീട്ടില്‍ നിന്നും തെളപ്പിച്ച വെളളം കൊണ്ടുപോകാന്‍ ശ്രദ്ധിക്കുക. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

കൊളസ്റ്ററോൾ നിയന്ത്രിക്കാൻ ഭക്ഷണക്രമീകരണത്തിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ
ശൈത്യകാലത്ത് തുളസി ചെടി വളർത്തുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്