
ഇന്ത്യയിലെ ജനങ്ങളുടെ ഡിജിറ്റൽ ബിഹേവിയർ പാറ്റേൺ രേഖപ്പെടുത്തുന്ന 'ഇയർ ഇൻ കോൺവെർസേഷൻ 2025' പഠന റിപ്പോർട്ട് പുറത്തിറക്കി ഇന്ററാക്ട് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ അവതാർ-അധിഷ്ഠിത ഓഡിയോ സോഷ്യൽ ഡിസ്കവറി പ്ലാറ്റ്‌ഫോമായ ഫ്രണ്ട് (FRND). പ്ലാറ്റ്‌ഫോമിലെ ആകെ എൻഗേജ്മെന്റുകളുടെ 92 ശതമാനവും ടയർ 1 നഗരങ്ങൾക്ക് പുറത്തുനിന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വൈകാരികവും അർത്ഥവത്തുമായ ഡിജിറ്റൽ സൗഹൃദങ്ങൾക്ക് രൂപം നൽകുന്നത് ഇന്ത്യയിലെ ടയർ 2, ടയർ 3 നഗരങ്ങളാണെന്ന പുതിയ കണ്ടെത്തലാണ് റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്.
കണക്കുകൾ പ്രകാരം എറണാകുളം (കേരളം) മുതൽ അനന്തനാഗ് (ജമ്മു കശ്മീർ), ജാംനഗർ (ഗുജറാത്ത്) വരെയുമുള്ള ഉപയോക്താക്കൾ കൂടുതലായും വോയ്‌സ്-ലെഡ് കംബാനിയൻഷിപ്പുകൾ, വാരാന്ത്യ വീഡിയോ കോളുകളിലും പ്രാദേശിക എക്സ്പ്രഷനുകളിലുമെല്ലാം സജീവമായി ഏർപ്പെട്ടിരിക്കുന്നത്. ഇതിനോടകം ഇന്ത്യയിൽ 285 മില്യണിലധികം സംഭാഷണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫ്രണ്ട് ആപ്പിൽ മൊത്തം 418 മില്യൺ മിനിറ്റുകൾ ഉപയോക്താക്കൾ ചെലവഴിച്ചു.
തെലങ്കാന, തമിഴ്‌നാട്, കർണാടക, കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ഉപയോക്താക്കളാണ് ഈ വർഷം ഏറ്റവും കൂടുതൽ സംഭാഷണങ്ങൾ നടത്തിയിരിക്കുന്നത്. 95 ശതമാനം പുതിയ ഉപയോക്താക്കളും മെട്രോ ഇതര പ്രദേശങ്ങളിൽ നിന്നാണ് ചേർന്നിരിക്കുന്നത്. 79 ശതമാനം ആളുകളും മിഡ്-ലെവൽ, എൻട്രി-ലെവൽ ഡിവൈസുകൾ ഉപയോഗിക്കുന്നവരാണ്. ഈ പ്ലാറ്റ്‌ഫോമിലെ ഏറ്റവും ദൈർഘ്യമേറിയ കോൾ 1247 മിനിറ്റ് (ഏകദേശം 20.3 മണിക്കൂർ) ആയിരുന്നു. 2025-ൽ മാത്രം 201 മില്യൺ പുതിയ സംഭാഷണങ്ങളാണ് സ്ഥാപിക്കപ്പെട്ടത്.
ഓരോ ശനിയാഴ്ചയും വീഡിയോ കോളുകളിൽ 8 ശതമാനം വരെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ദീപാവലി ദിനത്തിലായിരുന്നു ഒരു ദിവസം നടന്ന റെക്കോർഡ് സംഭാഷണങ്ങൾ- 4.04 ലക്ഷം സംഭാഷണങ്ങളാണ് അന്ന് രേഖപ്പെടുത്തിയത്. 'റോസ്', 'ചായ്' എന്നിവയായിരുന്നു ഏറ്റവും ജനപ്രിയമായ വെർച്വൽ സമ്മാനങ്ങൾ. 2025-ൽ ആകെ 974 മില്യൺ വെർച്വൽ സമ്മാനങ്ങളാണ് കൈമാറ്റം ചെയ്യപ്പെട്ടത്. യുഎസ്, യുകെ, മലേഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നും ഉപയോക്താക്കൾ ചേരുന്നതോടെ, ഫ്രണ്ട് ആഗോളതലത്തിലും ശ്രദ്ധ നേടുന്നു.
“ഇന്ത്യയുടെ ഡിജിറ്റൽ എൻഗേജ്‌മെൻ്റ് രീതികൾ അടിമുടി മാറുകയാണ്. യുവ ഉപയോക്താക്കൾ നേരിട്ടുള്ളതും സുരക്ഷിതവുമായ സംഭാഷണങ്ങളാണ് തിരഞ്ഞെടുക്കുന്നത്. ഈ മാറ്റത്തിന് നേതൃത്വം നൽകുന്നത് മെട്രോ നഗരങ്ങളേക്കാൾ ഉപരി, ടയർ 2 - 4 പ്രദേശങ്ങളാണ്", ഇന്ററാക്ട് ഗ്രൂപ്പിന്റെ സഹസ്ഥാപകനും സിഇഒയുമായ ഭാനു പ്രതാപ് സിംഗ് തൻവാർ പറഞ്ഞു.
6.9 മില്യണോളം വരുന്ന ഉപയോക്താക്കളുടെ ഡാറ്റ, ഉപയോക്തൃ സ്വഭാവം, പ്രാദേശിക ട്രെൻഡുകൾ എന്നിവ വിശകലനം ചെയ്താണ് 'ഇയർ ഇൻ കോൺവെർസേഷൻ 2025' റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam