കെമിക്കലുകളില്ല, നാച്വറൽ ഗ്ലോയിംഗ് സ്കിൻ വേണോ? തുർക്കി സുന്ദരിമാരുടെ സൗന്ദര്യ രഹസ്യങ്ങൾ ഇതാ
തുർക്കിയിലെ സ്ത്രീകൾ അവരുടെ സൗന്ദര്യത്തിന് പേരുകേട്ടവരാണ്. പ്രകൃതിദത്തമായ വഴികളാണ് അവർ ചർമ്മസംരക്ഷണത്തിനായി തിരഞ്ഞെടുക്കുന്നത്. തുർക്കി സുന്ദരിമാരെപ്പോലെ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ പരീക്ഷിച്ച് തുടങ്ങാം.
18

Image Credit : META AI
പ്രകൃതിദത്ത സൗന്ദര്യ സംരക്ഷണ മാർഗ്ഗങ്ങൾ
ലോകമെമ്പാടുമുള്ള തുർക്കി സ്ത്രീകൾ അവരുടെ സ്വാഭാവിക സൗന്ദര്യത്തിനും തിളങ്ങുന്ന ചർമ്മത്തിനും ഇടതൂർന്ന മുടിക്കും പേരുകേട്ടവരാണ്. കൊറിയൻ സൗന്ദര്യ സംരക്ഷണ രീതികൾ പോലെ തന്നെ പ്രശസ്തമാണ് ഇവരുടേതും. ഈ രാജ്യത്തെ സ്ത്രീകൾ നൂറ്റാണ്ടുകളായി കൈമാറിവന്ന പ്രകൃതിദത്ത സൗന്ദര്യ സംരക്ഷണ മാർഗ്ഗങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. കെമിക്കലുകൾ നിറഞ്ഞ ഉൽപ്പന്നങ്ങളിൽ നിന്ന് മാറി, അടുക്കളയിൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ചാണ് അവർ തങ്ങളുടെ സൗന്ദര്യം നിലനിർത്തുന്നത്. ചർമ്മസംരക്ഷണത്തിനായി അവർ ഉപയോഗിക്കുന്ന ചില കാര്യങ്ങൾ നോക്കാം.
28
Image Credit : Freepik
ഒലിവ് ഓയിൽ
തുർക്കിയിലെ സ്ത്രീകൾ നൂറ്റാണ്ടുകളായി ഒലിവ് ഓയിൽ ഉപയോഗിക്കുന്നു. വിറ്റാമിൻ എ, ഡി, ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണിത്. ഇത് ചർമ്മത്തെയും മുടിയെയും ആഴത്തിൽ ഈർപ്പമുള്ളതാക്കുകയും വരൾച്ചയകറ്റി സ്വാഭാവിക തിളക്കം നൽകുകയും ചെയ്യുന്നു. ഇവിടുത്തെ സ്ത്രീകൾ ഒലിവ് ഓയിൽ ചെറുതായി ചൂടാക്കി തലയിൽ പുരട്ടാറുണ്ട്. മസാജ് ചെയ്ത ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയും. അതുപോലെ, ചർമ്മത്തിൽ ഒരു സെറം പോലെ പുരട്ടി മസാജ് ചെയ്യുകയും ചെയ്യുന്നു.
38
Image Credit : Getty
റോസ് വാട്ടര്‍
ലോകത്തിലെ ഏറ്റവും മികച്ച റോസ് വാട്ടറുകളിലൊന്നായി കണക്കാക്കുന്നത് തുർക്കിയിലേതാണ്. ഇത് ചർമ്മത്തിന് ഫ്രഷ്നസും തിളക്കവും നൽകുന്നു. റോസ് വാട്ടർ മുഖത്തെ ക്ഷീണം മാറ്റാനും എണ്ണമയം നിയന്ത്രിക്കാനും സഹായിക്കുന്നു. മേക്കപ്പ് ചെയ്യുന്നതിന് മുൻപും ഉറങ്ങുന്നതിന് മുൻപും അവർ ചർമ്മത്തിൽ റോസ് വാട്ടർ സ്പ്രേ ചെയ്യാറുണ്ട്.
48
Image Credit : gemini ai
തേനും തൈരും ചേർത്ത ഫേസ് മാസ്ക്
തേനും തൈരും ചേർത്ത ഫേസ് മാസ്ക് ചർമ്മത്തിന് പോഷണം നൽകുകയും സ്വാഭാവിക തിളക്കം നൽകുകയും ചെയ്യുന്നു. വരണ്ടതും സെൻസിറ്റീവുമായ ചർമ്മത്തിന് ഇത് വളരെ നല്ലതാണ്. ഇവിടുത്തെ സ്ത്രീകൾ ഒന്നിടവിട്ട ദിവസങ്ങളിൽ ഈ ഫേസ് മാസ്ക് ഉപയോഗിക്കാൻ മറക്കാറില്ല. തൈര് മാത്രമായും അവർ മുഖത്ത് പുരട്ടാറുണ്ട്.
58
Image Credit : freepik
മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ള കൊണ്ടുള്ള മാസ്ക് ചർമ്മത്തിലെ സുഷിരങ്ങൾ ചെറുതാക്കാനും ചർമ്മത്തിന് മുറുക്കം നൽകാനും സഹായിക്കുന്നു. പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ഇത് ഫലപ്രദമാണ്. തുർക്കിയിലെ സ്ത്രീകൾ മുട്ടയുടെ വെള്ള നന്നായി അടിച്ചെടുത്ത ശേഷം ചർമ്മത്തിൽ പുരട്ടുന്നു. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയും.
68
Image Credit : Getty
ക്ലേ മാസ്ക്
ക്ലേ മാസ്ക് ചർമ്മത്തിലെ അഴുക്കും അധിക എണ്ണയും നീക്കം ചെയ്യുന്നു. ഇത് സുഷിരങ്ങൾ വൃത്തിയാക്കുകയും മുഖക്കുരുവിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു. കൂടാതെ, പൊടിച്ച കാപ്പിപ്പൊടി ഒരു സ്ക്രബ്ബായി ഉപയോഗിക്കുന്നു. ഇത് മൃതകോശങ്ങളെ നീക്കം ചെയ്ത് ചർമ്മത്തെ മിനുസമുള്ളതും തിളക്കമുള്ളതുമാക്കുന്നു. രക്തചംക്രമണം വർദ്ധിപ്പിക്കാനും ഇത് സഹായിക്കും.
78
Image Credit : Getty
വെള്ളരിക്ക
വെള്ളരിക്ക ചര്‍മ്മത്തിന് ഈർപ്പം നൽകുകയും കണ്ണിനടിയിലെ കറുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. തുർക്കിയിലെ സ്ത്രീകൾ മുഖത്ത് വെള്ളരിക്ക ഉപയോഗിച്ച് ഫ്രഷ് ലുക്ക് നേടുന്നു. വെള്ളരിക്കയുടെ കഷ്ണങ്ങൾ കണ്ണുകളിൽ വെക്കുന്നതും, അരച്ച് മുഖത്ത് പുരട്ടുന്നതും ഇവിടുത്തെ സ്ത്രീകൾ പതിവായി ചെയ്യാറുണ്ട്.
88
Image Credit : Asianet News
ആപ്പിൾ സിഡെർ വിനെഗർ
ആപ്പിൾ സിഡെർ വിനെഗർ വെള്ളത്തിൽ കലർത്തി ഒരു ടോണറായി ഉപയോഗിക്കുന്നു. ഇത് ചർമ്മത്തിന്റെ പിഎച്ച് ബാലൻസ് നിലനിർത്താൻ സഹായിക്കുന്നു. വെള്ളത്തിൽ ആപ്പിൾ സിഡെർ വിനെഗർ ചേർത്ത ശേഷം ഒരു കോട്ടൺ ഉപയോഗിച്ച് അവർ മുഖം തുടയ്ക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam
Latest Videos
