ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പഴങ്ങൾ

By Web TeamFirst Published Nov 20, 2018, 8:55 AM IST
Highlights

ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടിയാൽ പലതരത്തിലുള്ള അസുഖങ്ങളാകും പിടിപ്പെടുക. കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പഴങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 

ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടിയാൽ പലതരത്തിലുള്ള അസുഖങ്ങളാകും പിടിപ്പെടുക. ബേക്കറി പലഹാരങ്ങൾ, എണ്ണ പലഹാരങ്ങൾ, സ്വീറ്റ്സ്, ഐസ്ക്രീം പോലുള്ള ഭക്ഷണങ്ങളിലൂടെയാണ് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത്. കൊളസ്ട്രോളും ഫാറ്റി ലിവറും ഇന്ന് മിക്കവർക്കും ഉണ്ട്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും കരൾ സംബന്ധമായ അസുഖങ്ങൾക്കും  ഏറ്റവും നല്ലതാണ് പഴങ്ങൾ. പഴങ്ങളിൽ വിറ്റാമിനുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കൊഴുപ്പ്  കുറയ്ക്കാൻ സഹായിക്കുന്ന പഴങ്ങൾ പരിചയപ്പെടാം. 

ആപ്പിളും പേരക്കയും ...

ഫൈബറും വിറ്റാമിനുകളും ധാരാളം അടങ്ങിയ രണ്ട് പഴങ്ങളാണ് ആപ്പിളും പേരക്കയും. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടാതിരിക്കാൻ ദിവസവും ആപ്പിളും പേരക്കയും കഴിക്കുന്നത് വളരെ നല്ലതാണ്. 

ബ്ലൂബെറി...

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ ഏറ്റവും നല്ല പഴമാണ് ബ്ലൂബെറി. കൊഴുപ്പ് കുറയ്ക്കുക  മാത്രമല്ല ഹൃദ്രോഗത്തില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും. ബ്ലൂബെറി ദിവസവും ജ്യൂസായോ അല്ലാതെയോ കഴിക്കാം. 

മുന്തിരി...

 ഇന്‍സുലിന്‍ അളവിനെ ക്രമപ്പെടുത്തുന്ന ആന്റിഓക്സിഡന്റുകൾ മുന്തിരിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. മുന്തിരി ശരീരത്തില്‍ ഫാറ്റ് അടിയുന്നത് തടയും. വിറ്റാമിനുകളാല്‍ സമൃദ്ധമായ മുന്തിരി ആരോഗ്യത്തോടൊപ്പം സൗന്ദര്യവും പ്രധാനം ചെയ്യുന്ന ഒന്നാണ്. മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോല്‍ എന്ന ആന്റി ഓക്‌സിഡന്റിന് വിവിധ അര്‍ബുദങ്ങളെ പ്രതിരോധിക്കാന്‍ കഴിയും. 

 

മാതളനാരങ്ങ...

മാതളനാരങ്ങ നമ്മൾ എല്ലാവരും കഴിക്കാറുണ്ട്. മാതളനാരങ്ങ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ആന്റിഒാക്സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് ചർമ്മസംരക്ഷണത്തിനും വളരെ നല്ലതാണ്. മാതളനാരങ്ങ സ്ഥിരമായി കഴിക്കുന്നത് ശരീരത്തിലെ മെറ്റബോളിസം കൂട്ടാൻ ​ഗുണം ചെയ്യും. മാതളനാരങ്ങ പതിവായി കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. നാരുകള്‍, വിറ്റാമിന്‍ എ, ഇരുമ്പ്, കാത്സ്യം എന്നിവ ധാരാളം അടങ്ങിയ ഫലമാണ് മാതളം. ഹീമോഗ്ലോബിൻ വർധിക്കാനും വളരെ നല്ലതാണ് മാതളനാരങ്ങ.

പെെനാപ്പിൾ...

ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ സഹായിക്കുന്ന പഴമാണ് പെെനാപ്പിൾ. പെെനാപ്പിളിൽ ധാരാളം ഫെെബർ അടങ്ങിയിട്ടുണ്ട്. പെെനാപ്പിൾ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കും. 

click me!