ദിവസവും ജിഞ്ചർ ടീ ശീലമാക്കൂ; ഈ അസുഖങ്ങൾ അകറ്റാം

By Web TeamFirst Published Oct 27, 2018, 11:42 AM IST
Highlights

ജിഞ്ചർ ടീയെ നിസാരമായി കാണരുത്. എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ജിഞ്ചർ ടീ. ദിവസവും ജിഞ്ചർ ടീ കുടിക്കുന്നത് ശീലമാക്കിയാൽ ചില അസുഖങ്ങൾ അകറ്റാനാകും. ദഹനസംബന്ധമായ രോ​ഗങ്ങൾ അകറ്റാൻ ഏറ്റവും നല്ലതാണ് ജിഞ്ചർ ടീ.

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ജിഞ്ചർ ടീ അഥവാ ഇഞ്ചി ചായ. ദിവസവും ജിഞ്ചർ ടീ കുടിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ആന്റി ഓക്സിഡന്റുകളും, വിറ്റാമിൻ സി, മിനറല്‍സ് എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഇഞ്ചിയുടെ ഔഷധഗുണങ്ങള്‍ പറഞ്ഞാല്‍ തീരാത്തതാണ്.  ദിവസവും വെറും വയറ്റിൽ ജിഞ്ചർ ടീ കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും അ‍സിഡിറ്റി പ്രശ്നങ്ങൾ ഇല്ലാതാക്കാനും സഹായിക്കും. 

ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ ജിഞ്ചര്‍ ടീ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. ഇത് ശരീരത്തേയും മനസ്സിനേയും ആരോഗ്യത്തോടെ കാക്കുന്നു. രക്തയോട്ടം വർധിപ്പിക്കാൻ ഏറെ നല്ലതാണ് ഇഞ്ചി ചായ. മസിലിന്റെ ആരോഗ്യം നിലനിര്‍ത്താനും സ്ട്രോങ് ആക്കാനും ജിഞ്ചര്‍ ടീ കുടിക്കുന്നത് ഏറെ ​ഗുണം ചെയ്യും. ഡയറ്റ് ചെയ്യുന്നവർ ദിവസവും ഒരു കപ്പ് ഇ‍ഞ്ചി ചായ കുടിക്കാൻ ശ്രമിക്കുക. ശരീരത്തിലെ കൊഴുപ്പ് അകറ്റി തടി കുറയ്ക്കാൻ വളരെ നല്ലതാണ് ജിഞ്ചർ ടീ.  

ബാക്റ്റീരിയകള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന ഘടകങ്ങള്‍ ഇഞ്ചിയിലുണ്ട്. അതുകൊണ്ട് തന്നെ ശരീരത്തെ സംരക്ഷിക്കാൻ ഇഞ്ചി ഉത്തമമാണ്. ആർത്തവസമയത്ത് അനുഭവപ്പെടുന്ന വയറ് വേദന ഇല്ലാതാക്കാൻ ഇഞ്ചി ചായ കുടിക്കാം.  സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ കണ്ട് വരുന്ന പ്രശ്നമാണ് മൂത്രത്തിൽ അണുബാധ. മൂത്രത്തിൽ അണുബാധ പ്രശ്നം അകറ്റാൻ ജിഞ്ചർ ടീ കുടിക്കുന്നത് ​ഗുണം ചെയ്യും. 

ജിഞ്ചർ ടീ  ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ

ഇഞ്ചി - 1 ടീസ്പൂൺ( ചെറിയ കഷ്ണങ്ങളാക്കിയത്)
ചായ പൊടി- 1 ടീസ്പൂൺ
വെള്ളം - 3 കപ്പ്
തേൻ - 1ടീസ്പൂൺ
പാൽ- 1 കപ്പ് (വേണമെങ്കിൽ)
നാരങ്ങനീര് - 1 കപ്പ്

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു പാനിൽ 3 കപ്പ് വെള്ളം ഒഴിക്കുക. വെള്ളം നല്ല പോലെ തിളച്ച് വരുമ്പോൾ ചെറിയ കഷ്ണങ്ങളാക്കി വച്ചിരിക്കുന്ന ഇഞ്ചി തിളച്ച വെള്ളത്തിലിടുക. ശേഷം ചായ പൊടിയും പാലും തേനും ചേർക്കുക. ശേഷം മൂന്നോ നാലോ മിനിറ്റ് നല്ല പോലെ തിളപ്പിക്കുക. തിളച്ച് വരുമ്പോൾ നാരങ്ങ നീരും ചേർക്കുക. ജിഞ്ചർ ടീ തയ്യാറായി.


 

click me!