വിഷാദരോ​ഗവും സോഷ്യൽ മീഡിയയും; പഠനം പറയുന്നതിങ്ങനെ

Published : Jan 09, 2019, 03:10 PM IST
വിഷാദരോ​ഗവും സോഷ്യൽ മീഡിയയും; പഠനം പറയുന്നതിങ്ങനെ

Synopsis

സോഷ്യൽ മീഡിയയുടെ അമിത ഉപയോ​ഗം പെൺകുട്ടികളിൽ വിഷാദരോ​ഗമുണ്ടാക്കാമെന്ന് റിപ്പോർട്ട്. നല്ലൊരു ശതമാനം കൗമാരക്കാരും സോഷ്യൽ മീഡിയയിൽ സമയം ചെലവിടുന്നവരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 

ഇന്ന് കൗമാരക്കാരിൽ കണ്ട് വരുന്ന പ്രശ്നമാണ് വിഷാദരോ​ഗം. സോഷ്യൽ മീഡിയയുടെ ഉപയോ​ഗം തന്നെയാണ് കൗമാരക്കാരിൽ വിഷാദരോ​ഗം ഉണ്ടാക്കാനുള്ള പ്രധാനകാരണമായി മിക്ക പഠനങ്ങളും പറയുന്നത്. സോഷ്യൽ മീഡിയയും വിഷാദരോ​ഗവും തമ്മിൽ ബന്ധമുണ്ടെന്ന് ജേണൽ ഇക്ലിനിക്കല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിൽ പറയുന്നു. 11,000 ചെറുപ്പക്കാരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. നല്ലൊരു ശതമാനം കൗമാരക്കാരും സോഷ്യൽ മീഡിയയിൽ സമയം ചെലവിടുന്നവരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 

സോഷ്യൽ മീഡിയ ഏറ്റവും അധികം ഉപയോ​ഗിക്കുന്നത് 14 വയസുള്ള പെൺകുട്ടികളാണെന്ന് ​ഗവേഷകനായ വ്യോണി കെല്ലി പറയുന്നു. ഇവരില്‍ അഞ്ചില്‍ രണ്ട് പേരും ഏതെങ്കിലുമൊരു സോഷ്യൽ മീഡിയയിൽ ആകൃഷ്ടരാണെന്നും അദ്ദേഹം പറ‍ഞ്ഞു. സോഷ്യൽ മീഡിയ ഉപയോ​ഗിക്കുമ്പോൾ പെൺകുട്ടികളിൽ വിഷാദരോ​ഗത്തിന്റെ ലക്ഷണങ്ങൾ കൂടി വരാമെന്ന് റിപ്പോർട്ടിൽ പറയുന്നു. ദിവസവും മൂന്നോ നാലോ മണിക്കൂർ സോഷ്യൽ മീഡിയ ഉപയോ​ഗിക്കുന്ന ആൺകുട്ടികളിലാണ് വിഷാദരോ​ഗത്തിന്റെ ലക്ഷണങ്ങൾ കൂടുതലായി കാണുന്നതെന്ന് കെല്ലി പറയുന്നു.

 40 ശതമാനം പെൺകുട്ടികൾക്കും 25 ശതമാനം ആൺകുട്ടികൾക്കും സോഷ്യൽ മീഡിയയിൽ എന്തെങ്കിലും തരം മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകാമെന്നും റിപ്പോർട്ടിൽ പറയുന്നു. സോഷ്യൽ മീഡിയയുടെ അമിത ഉപയോ​ഗം കൗമാരക്കാരിൽ ഉറക്കമില്ലായ്മ, മാനസിക സമ്മർദ്ദം പോലുള്ള പ്രശ്നങ്ങളുണ്ടാക്കാം. കൗമാരക്കാരിൽ സോഷ്യൽ മീഡിയയുടെ അമിത ഉപയോ​ഗം രക്ഷിതാക്കളാണ് നിയന്ത്രിക്കേണ്ടതെന്ന് കെല്ലി പറഞ്ഞു. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രോസ്റ്റേറ്റ് ക്യാൻസർ ; പുരുഷന്മാർ അറി‍ഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ
Health Tips : ഉലുവ വെള്ളം പതിവായി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിഞ്ഞിരിക്കൂ