അമിത ഭാരം കുറയ്ക്കാന്‍ ഇനി മുന്തിരി ജ്യൂസ് കുടിക്കാം

Published : Feb 25, 2019, 03:54 PM IST
അമിത ഭാരം കുറയ്ക്കാന്‍ ഇനി മുന്തിരി ജ്യൂസ് കുടിക്കാം

Synopsis

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് മുന്തിരി. ധാരാളം വിറ്റാമിനുകൾ അടങ്ങിയ ഒന്നാണ് മുന്തിരി.

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് മുന്തിരി. ധാരാളം വിറ്റാമിനുകൾ അടങ്ങിയ ഒന്നാണ് മുന്തിരി. മുന്തിരി കഴിക്കുന്നതിലൂടെ ആരോഗ്യത്തോടൊപ്പം സൗന്ദര്യവും നൽകും. മുന്തിരി ജ്യൂസ് ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. മുന്തിരി ജ്യൂസ് പത്ത് ദിവസം തുടര്‍ച്ചയായി കുടിക്കുന്നത് കൊണ്ട് ഒരു ഗുണം കൂടിയുണ്ട്. 

പലരുടെയും പ്രധാന പ്രശ്നമായ അമിതവണ്ണം കുറയ്ക്കാന്‍ മുന്തിരി ജ്യൂസ് സഹായിക്കും. അമിതഭാരം കുറക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കാറില്ല. അമിതവണ്ണം കുറയ്ക്കാനായി പല ഭക്ഷണങ്ങളും നമ്മള്‍ വേണ്ട എന്ന് വയ്ക്കാറുണ്ട്. എന്നാല്‍ ചില ഭക്ഷണം കഴിക്കുന്നത് അമിത ഭാരം കുറയ്ക്കാന്‍ സഹായിക്കും. അത്തരത്തില്‍ ഒന്നാണ് മുന്തിരി. മുന്തിരി ജ്യൂസായി പത്ത് ദിവസം തുടര്‍ച്ചയായി കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും. കലോറി വളരെ കുറവായത് കൊണ്ടുതന്നെ മുന്തിരി ശരീരഭാരം കുറയ്ക്കും. ശരീരത്തിലേക്ക് കാര്‍ബോഹൈഡ്രേറ്റ് അധികമാകാതെ സഹായിക്കുന്നതാണ് മുന്തിരി ജ്യൂസ്. 

ദിവസവും മൂന്ന് നേരം ആണ് മുന്തിരി ജ്യൂസ് കുടിക്കേണ്ടത്. പത്ത് ദിവസം തുടര്‍ച്ചയായി കുടിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും. പത്ത് ദിവസം കൊണ്ട് നാല് കിലോ വരെ കുറയ്ക്കാന്‍ കഴിയുമെന്നാണ് പറയുന്നത്. 

PREV
click me!

Recommended Stories

ചിരിക്കുമ്പോൾ ചുണ്ടുകൾക്കും വേണം അഴക്; മനോഹരമായ ചുണ്ടുകൾക്കായി ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ
ചർമ്മത്തിന്റെ തിളക്കത്തിന് വീട്ടിൽ തന്നെ ചെയ്യാം ഈ 4 ഫേഷ്യലുകൾ