
പശ്ചാത്തലത്തില്‍ എണ്‍പതുകളില്‍ പുറത്തിറങ്ങിയ ഒരു റൊമാന്റിക് ഗാനം. ഏതോ സായാഹ്ന പാര്‍ട്ടിയാണ് വേദി. ഇണകള്‍ പരസ്പരം കൈ കോര്‍ത്തും തോളുരുമ്മിയും പതിയെ ചുവടുവയ്ക്കുന്നു. കൂട്ടത്തില്‍ ഒരു യുവാവ് തന്റെ വളര്‍ത്തുപട്ടിയെ തോളിലിട്ട് നൃത്തത്തിലേക്ക് കടക്കുന്നു.
ഏവരും ഉറ്റുനോക്കുമ്പോഴും അവര്‍ ഭാവഭേദമില്ലാതെ നൃത്തം തുടരുന്നു. എവിടെ വച്ച്, ആര് പകര്‍ത്തിയതെന്ന് അറിയാതെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞോടുകയാണ് ഈ വീഡിയോ.
വളര്‍ത്തുപട്ടിയും യുവാവും തമ്മിലുള്ള കെമിസ്ട്രിയെ കുറിച്ചാണ് എല്ലാവരും ഒരുപോലെ സംസാരിക്കുന്നത്. ഇതിനോടകം 11.4 മില്ല്യണ്‍ കാഴ്ചക്കാരെയാണ് വീഡിയോ പിടിച്ചിരുത്തിയത്.
വീഡിയോ കാണാം...