പ്രമേഹ രോഗികള്‍ക്ക് പച്ചപപ്പായ ഇങ്ങനെ കഴിക്കാം

By Web TeamFirst Published Nov 12, 2018, 7:49 PM IST
Highlights

പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം

പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം. പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു. പഞ്ചസാരയുടെ അളവ് കൂടുന്നതാണ് പ്രമേഹ രോഗത്തിന് കാരണം. പ്രമേഹ രോഗികള്‍ ആഹാരകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം

പഞ്ചസാരയുടെ അളവ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ പ്രമേഹ രോഗികള്‍ ഒഴിവാക്കണം. അതുപോലെ തന്നെ ചില ഭക്ഷണങ്ങള്‍ പ്രമേഹരോഗികള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. അത്തരത്തിലുളള ഒരു ഭക്ഷണമാണ് പച്ച പപ്പായ. ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് പച്ച പപ്പായ. വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഫൈബര്‍, പൊട്ടാസ്യം എന്നിവ പച്ചപപ്പായയില്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നവയാണ് ഇത്. 

പച്ചപപ്പായയില്‍ ഉപ്പിട്ട് കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും. പപ്പായ ദിവസവും ഭക്ഷണത്തോടൊപ്പം ഉപ്പിട്ട് വേവിച്ച് കഴിക്കാന്‍ ശ്രദ്ധിക്കണം. ഇത് പ്രമേഹത്തിന്‍റെ കാര്യത്തില്‍ കൃത്യമായ കുറവ് വരുത്തുന്നതിന് സഹായിക്കും

click me!