അതിഥികളെ ക്രൂഡ് ഓയിലില്‍ കുളിപ്പിക്കുന്ന നാട്!

Published : Dec 30, 2018, 08:47 PM ISTUpdated : Dec 30, 2018, 09:39 PM IST
അതിഥികളെ ക്രൂഡ് ഓയിലില്‍ കുളിപ്പിക്കുന്ന നാട്!

Synopsis

100 വർഷത്തോളമായി ക്രൂഡ് ഓയിലിൽ‌ കുളിക്കുന്നതിനായി നാഫ്റ്റലന്‍ സന്ദർശകർ എത്താൻ തുടങ്ങിയിട്ട്. എന്നാൽ ക്രൂഡ് ഓയിലിൽ വെറുതെ വന്ന് കുളിച്ചിട്ട് പോകുകയല്ല ആളുകൾ ചെയ്യുന്നത്. വ്യാവസായിക ആവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന ക്രൂഡ് ഓയിലിന്റെ ഗുണങ്ങൾ കേട്ടാൽ നിങ്ങൾ ഞെട്ടും. 

നഫ്റ്റാലന്‍: അന്താരാഷ്ട്ര വിപണിയിൽ ഏറെ വിലപിടിപ്പുള്ള ക്രൂഡ് ഓയിലിൽ കുളിക്കാൻ ആഗ്രഹിക്കുന്നവർ സന്ദർശിക്കുന്ന നാടാണ് അസര്‍ബൈജാനിലെ നാഫ്റ്റലന്‍. എണ്ണശേഖരത്തിന്റെ പേരിൽ ലോകം അറിയപ്പെടുന്ന രാജ്യമായ അസര്‍ബൈജാനിന്റെ തലസ്ഥാനമായ ബാകുവില്‍ നിന്നും 320 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന ചെറിയൊരു പട്ടണമാണ് നാഫ്റ്റലന്‍. ഈ നാടാണ് ക്രൂഡ് ഓയില്‍ കുളിയ്ക്ക് വലിയ പ്രചാരം നല്‍കിയത്. 

100 വർഷത്തോളമായി ക്രൂഡ് ഓയിലിൽ‌ കുളിക്കുന്നതിനായി നാഫ്റ്റലന്‍ സന്ദർശകർ എത്താൻ തുടങ്ങിയിട്ട്. എന്നാൽ ക്രൂഡ് ഓയിലിൽ വെറുതെ വന്ന് കുളിച്ചിട്ട് പോകുകയല്ല ആളുകൾ ചെയ്യുന്നത്. വ്യാവസായിക ആവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന ക്രൂഡ് ഓയിലിന്റെ ഗുണങ്ങൾ കേട്ടാൽ നിങ്ങൾ ഞെട്ടും.  

വർഷങ്ങൾക്കുമുമ്പ് തന്നെ ആളുകൾ ഇവിടെയെത്തി ക്രൂഡ് ഓയിലിൽ കുളിക്കാറുണ്ട്. ആരോഗ്യകരമായി ഏറെ ഗുണങ്ങൾ ക്രൂഡ് ഓയിലിന് ഉണ്ടെന്നാണ് നാഫ്റ്റലന്‍ സന്ദർശിക്കുന്നവർ പറയുന്നത്. 50 ശതമാനത്തോളം നാഫ്തലീനും ഹൈഡ്രോകാര്‍ബണും അടങ്ങിയ ക്രൂഡ് ഓയിലിൽ കുളിക്കുന്നത് 70 ചർമ്മ രോഗങ്ങൾക്കും അസ്ഥി സംബന്ധമായ രോഗങ്ങളുടെയും ശമനത്തിനും ഉത്തമമാണ്. കൂടാതെ അണുനാശിനിയായും അനസ്തേഷ്യയ്ക്കും ഇവ ഉപയോഗിക്കാറുണ്ട്. 

അസ്ഥി-മാംസപേശികൾ സംബന്ധമായ രോഗങ്ങൾ, ത്വക് രോഗങ്ങൾ, ഗൈനക്കോളജിക്കൽ, മൂത്രസംബന്ധമായ രോഗങ്ങൾ, വാതരോഗം തുടങ്ങി രോഗങ്ങൾക്കുള്ള ഉത്തമ ചികിത്സിയാണ് ക്രൂഡ് ഓയിലിൽ കുളിക്കുന്നതെന്നും അത് നല്ല ഫലം നൽകുമെന്നത് തെളിയിക്കപ്പെട്ടതാണെന്നും  ഖുറബാഗ് സ്പായിലെ മെഡിക്കൽ വിദഗ്ധൻ അസീർ വാഗിഫോവ് സിഎൻഎൻ ട്രാവലിനോട് പറഞ്ഞു.നാഫ്റ്റലനിൽ ഒൻപതോളം റിസോർട്ടുകളിലാണ് ഈ എണ്ണകുളി ഒരുക്കിയിട്ടുള്ളത്. 

1926 മുതലാണ് ഇവിടങ്ങളിൽ ക്രൂഡ് ഓയിൽ കുളി ഏർപ്പെടുത്തിയത്. ഇവിടത്തെ ഹോട്ടലുകളിലും റിസോർട്ടുകളിലും എന്നും സന്ദർശകരുടെ തിരക്കായിരിക്കും. 15,000 ആളുകളാണ് ഒരു വർഷം നാഫ്റ്റലന്‍ സന്ദർശിക്കാനെത്തുന്നത്. ആറ് വയസു മുതൽ 40 വയസുവരെയുള്ളവരാണ് നാഫ്റ്റലനിലെ പ്രധാന സന്ദർശകർ.  കറുത്ത സ്വര്‍ണം എന്നറിയപ്പെടുന്ന ക്രൂഡ് ഓയിലിന്റെ വലിയ ശേഖരമുള്ള നാടാണ് അസര്‍ബൈജാന്‍. 
 

PREV
click me!

Recommended Stories

വെളുത്ത പാടുകളും ഡ്രൈ സ്കിന്നും ഇനി വേണ്ട; ഇതാ ചില 'ഹോം മെയ്ഡ്' സ്കിൻ കെയർ ടിപ്‌സ്
തണുപ്പ് കാലത്ത് ചർമ്മം വരണ്ടുപോകുന്നുണ്ടോ? നിങ്ങളുടെ കൈവശം കരുതിയിരിക്കേണ്ട 8 സ്കിൻ കെയർ പ്രോഡക്റ്റ്സ്