പ്രോസസ്ഡ് മീറ്റ് ശരീരത്തിന് ഹാനികരമോ?

Published : Sep 30, 2018, 04:45 PM ISTUpdated : Sep 30, 2018, 04:48 PM IST
പ്രോസസ്ഡ് മീറ്റ് ശരീരത്തിന് ഹാനികരമോ?

Synopsis

പ്രോസസ്ഡ് മീറ്റ് കഴിച്ചാലുള്ള ആരോ​ഗ്യപ്രശ്നങ്ങളെ കുറിച്ച് ആരും ശ്രദ്ധിക്കാറില്ല. ഗുരുതര ശാരീരിക മാനസിക പ്രത്യാഘാതങ്ങൾ ഇവ ദിവസേന കഴിക്കുന്നവരിൽ കണ്ടുവരുന്നതായാണ് വിവിധ പഠനങ്ങളിൽ നിന്നും വ്യക്തമാക്കുന്നത്. സോസേജ്, ബേക്കൻ ഹാം, ഹോട്ട്ഡോഗ്, ബീഫ് ജെർക്കി തുടങ്ങിയ സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ നിത്യേന കഴിക്കുന്നത് ക്യാൻസറിന് പ്രധാന കാരണമാകും.

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് പ്രോസസ്ഡ് മീറ്റ്. പ്രോസസ്ഡ് മീറ്റ് കഴിച്ചാലുള്ള ആരോ​ഗ്യപ്രശ്നങ്ങളെ കുറിച്ച് ആരും ശ്രദ്ധിക്കാറില്ല. രുചിയിൽ മാറ്റം വരുത്തുന്നതിനും കേടുകൂടാതെ ഇരിക്കുന്നതിനുമായെല്ലാം ധാരാളം രാസചേരുവകൾ ചേർത്താണ് ഇത്തരം വിഭവങ്ങൾ തയ്യാറാക്കുന്നത്. ഗുരുതര ശാരീരിക മാനസിക പ്രത്യാഘാതങ്ങൾ ഇവ ദിവസേന കഴിക്കുന്നവരിൽ കണ്ടുവരുന്നതായാണ് വിവിധ പഠനങ്ങളിൽ നിന്നും വ്യക്തമാക്കുന്നത്. 
 
സോസേജ്, ബേക്കൻ ഹാം, ഹോട്ട്ഡോഗ്, ബീഫ് ജെർക്കി തുടങ്ങിയ സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ നിത്യേന കഴിക്കുന്നത് ക്യാൻസറിന് പ്രധാന കാരണമാകും. ഇറച്ചിയുടെ അമിത ഉപയോഗം വൻ‌കുടലിൽ ക്യാൻസറിനു കാരണമാകും എന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്.  ഇത്തരത്തിലുള്ള ഇറച്ചി വിഭവങ്ങൾ കഴിക്കുന്നവരിൽ ഉന്മാദം അടക്കമുള്ള മാനസിക രോഗങ്ങൾക്ക് സാധ്യത കൂടുതലാണ്. ഫ്രഷ് ആയ ഇറച്ചി മുറിച്ചും അരച്ചും ചില ചേരുവകൾ ചേർത്തും പ്രിസർവേറ്റീവുകൾ ചേര്‍ത്തുമാണ് സംസ്കരിക്കുന്നത്. 

ലോകാരോഗ്യ സംഘടന പ്രോസസ് ചെയ്ത ഇറച്ചി  വിഭവങ്ങളെ ഗ്രൂപ്പ് 1 കാർസിനോജനിക് ടു ഹ്യൂമൻസ് അതായത് മനുഷ്യനിൽ കാൻസർ ഉണ്ടാക്കുന്നതിൽ ഏറ്റവും പ്രധാന ഘടകം ആയാണ് തരംതിരിച്ചിരിക്കുന്നത്. 2016 ൽ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കാൻസർ റിസർച്ച് നടത്തിയ പഠനത്തിൽ പ്രോസസ്ഡ് മീറ്റിന്റെ ഉപയോഗം ഉദരത്തിലെ അർബുദത്തിനു കാരണമാകുമെന്നു കണ്ടെത്തിയിരുന്നു.പ്രോസസ് ചെയ്ത ഇറച്ചി കഴിക്കുന്നത് ഉന്മാദം വരാനുള്ള സാധ്യത കൂട്ടുമെന്ന് ഒരു പഠനത്തിൽ തെളിഞ്ഞു. പ്രോസസ്ഡ് മീറ്റ് കഴിച്ചാൽ രക്തസമ്മർദ്ദം കൂടാൻ സാധ്യത കൂടുതലാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ഏഴ് സൂപ്പർഫുഡുകൾ
ദിവസവും 30 മിനിറ്റ് നേരം വ്യായാമം ചെയ്താൽ മതിയാകും, ഈ ആരോ​ഗ്യപ്രശ്നങ്ങളെ അകറ്റി നിർത്താം