Latest Videos

കുട്ടികളിലെ അപസ്മാരം; കാരണങ്ങളും അറിയേണ്ട കാര്യങ്ങളും....

By Web TeamFirst Published Sep 30, 2018, 4:29 PM IST
Highlights

പ്രസവസമയം മുതല്‍ ഇതിനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നു. പ്രസവസമയത്ത് ഓക്‌സിജന്റെ അളവ് കുറയുന്നത് പോലും തലച്ചോറിനെ ബാധിച്ചേക്കാം. അല്ലെങ്കില്‍ വീഴ്ചകളില്‍ നിന്നോ അപകടങ്ങളില്‍ നിന്നോ ഏല്‍ക്കുന്ന പരിക്കുകള്‍, ട്യൂമര്‍ പോലുള്ള വളര്‍ച്ചകള്‍- ഇങ്ങനെ എന്തുമാകാം അപസ്മാരത്തിലേക്ക് നയിക്കുന്നത്

കുട്ടികളിലെ അപസ്മാരം പലപ്പോഴും വളര്‍ന്നുവരുന്തോറും ഗുരുതരമായ പ്രശ്‌നമായി മാറാറുണ്ട്. ഇതിനെ പറ്റി കാര്യമായ അവബോധമില്ലാത്തത്, കൃത്യമായ ചികിത്സ രോഗിക്ക് നിഷേധിക്കുന്ന സാഹചര്യങ്ങളും ഉണ്ടാക്കിയേക്കാം. തലച്ചോറിനെ ബാധിക്കുന്ന ഒരസുഖമാണ് അപസ്മാരം. തലച്ചോറിന്റെ ഘടനയിലോ പ്രവര്‍ത്തനത്തിലോ ആകാം ഈ വ്യതിയാനമുണ്ടാകുന്നത്. പല കാരണങ്ങള്‍ കൊണ്ടാണ് ഇത് സംഭവിക്കുന്നത്. 

പ്രസവസമയം മുതല്‍ ഇതിനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നു. പ്രസവസമയത്ത് ഓക്‌സിജന്റെ അളവ് കുറയുന്നത് പോലും തലച്ചോറിനെ ബാധിച്ചേക്കാം. അല്ലെങ്കില്‍ വീഴ്ചകളില്‍ നിന്നോ അപകടങ്ങളില്‍ നിന്നോ ഏല്‍ക്കുന്ന പരിക്കുകള്‍, ട്യൂമര്‍ പോലുള്ള വളര്‍ച്ചകള്‍- ഇങ്ങനെ എന്തുമാകാം അപസ്മാരത്തിലേക്ക് നയിക്കുന്നത്. വളരെ ചെറുപ്പത്തിലുണ്ടായ ഒരു പരിക്കിന്റെ ബാക്കിപത്രവും തലച്ചോറിനെ പിന്നീട് വേട്ടയാടിയേക്കാം. 

ജനിതക കാരണങ്ങളാണ് കുട്ടികളിലെ അപസ്മാരത്തിന്റെ മറ്റൊരു കാരണം. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പ്രസവിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ കണ്ടേക്കാം. തുടര്‍ന്ന് വയസ്സ് കൂടുന്തോറും വീണ്ടും ഇത് കൂടാനോ, രണ്ടാമത് വരാനോ ഉള്ള സാധ്യതയുമുണ്ടായിരിക്കും. ചിലര്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന കാലയളവില്‍ മരുന്ന് കഴിച്ചാല്‍ മതിയാകും. എന്നാല്‍ മിക്കപ്പോഴും എത്രകാലം മരുന്ന് കഴിക്കേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കാനാവില്ല. 

കുട്ടികളിലെ അപസ്മാരത്തെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍, കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില ഡോ. രാഗ്‌ദേശ് വിശദീകരിക്കുന്നു... വീഡിയോ കാണാം...


 

click me!