
ഗുഡ്ഗാവ്: ഗുഡ്ഗാവ് സ്വദേശിയായ ശകുല്‍ ഗുപ്തയെ വാലന്റൈയിന്‍സ് ദിനത്തില്‍ ആരാധനയോടെ കാത്തിരുന്നത് ആയിരക്കണക്കിനു കാമുകിമാരായിരുന്നു. എന്തിനാണ് ഇവര്‍ ഇത്രയധികം പ്രതീക്ഷയോടെ ഈ യുവാവിനേ കാത്തിരുന്നതെന്നല്ലേ. സോഷ്യല്‍ മീഡിയയില്‍ നിന്ന് തിരഞ്ഞെടുക്കുന്ന അഞ്ചു കാമുകിമാര്‍ക്ക് ഐഫോണ്‍ 7 നും ആഢംബര ഹോട്ടലില്‍ ഡിന്നര്‍, പിന്നെ ഓഡി എ4ല്‍ കറക്കം, ഓര്‍ക്കാന്‍ കുറെ നല്ല നിമിഷങ്ങള്‍, ഇതായിരുന്നു പ്രണയദിനത്തില്‍ പെണ്‍കുട്ടികള്‍ക്കു വേണ്ടി ശകുലിന്റെ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍. ഇതിനായി കാത്തിരുന്നതാകട്ടെ 2000 ല്‍ അധികം പെണ്‍കുട്ടികളും.
എന്തായാലും പ്രണയദിനത്തോട് അനുബദ്ധിച്ച് തയാറാക്കിയ കുറിപ്പില്‍ ശകുല്‍ പറയുന്നത് ഇങ്ങനെയാണ്. ചൂതുകളിക്കാത്ത, മദ്യം കൈകൊണ്ടു തൊടാത്ത എപ്പോഴും ചിരിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണു താനെന്ന ശകുല്‍ പറയുന്നു. ഓഡി എ4 സ്വന്തമായുള്ള സംരഭകന്‍ എന്നാണു ശകുല്‍ സ്വയം വിശേഷിപ്പിക്കുന്നത്.
എന്തായാലും ഫേസ്ബുക്കില്‍ വന്ന അപേക്ഷകളുടെ എണ്ണം കൂടുതലായതു കൊണ്ട് മികച്ചതു തിരഞ്ഞെടുക്കാന്‍ താമസം നേരിട്ടതിനാല്‍ ഫെബ്രുവരി 14 ന് വാക്കു പാലിക്കാന്‍ പറ്റിയില്ല. എന്നാല്‍ 16 ന് തിരഞ്ഞെടുത്ത 5 പേര്‍ക്ക് ഈ യുവാവ് ഐഫോണ്‍ 7, ആഢംബര ഹോട്ടലില്‍ ഡിന്നര്‍, പിന്നെ ഓഡി എ4 ല്‍ യാത്ര.
എന്തായാലും കാമുകിമാര്‍ കഴിച്ച ഭക്ഷണത്തിന്റെ ബില്‍ അടക്കം ശകുല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഇത്തവണ അവസരം നഷ്ട്ടപ്പെട്ടവരോടു വിഷമിക്കണ്ടെന്നും ശകുല്‍ പറയുന്നു. അടുത്ത തവണ ഭാഗ്യം പരീക്ഷിക്കാന്‍ അവസരം തരുമത്രെ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam