
എല്ലാ ദിവസവും ആഴത്തില്‍ ഒരു തവണയെങ്കിലും ചുംബിക്കുന്ന പങ്കാളികളില്‍ എപ്പോഴും സ്‌നേഹം നിറഞ്ഞു നില്‍ക്കുന്നവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചുംബനങ്ങള്‍ എന്തൊക്കെ ഗുണങ്ങളാണ് നല്‍കുന്നത് എന്ന് അറിയാം.
പങ്കാളികള്‍ തമ്മിലുള്ള ചുംബനം പുരുഷന്മാരില്‍ സ്‌നേഹ ഹോര്‍മോണായ ഓക്‌സിടോസിന്‍ വര്‍ദ്ധിപ്പിക്കുന്നു.
ദിവസവും ഒരു തവണയെങ്കിലും ചുംബിക്കാത്ത പങ്കാളികളേക്കാള്‍ ദിവസവും ഒരു തവണയെങ്കിലും ചുംബിക്കുന്ന പങ്കാളികള്‍ക്ക് മികച്ച ജീവിതമാണുണ്ടാകുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്.
വിശ്വസിച്ചാലും ഇല്ലെങ്കിലും ചുംബനം ആരോഗ്യനില വര്‍ദ്ധിപ്പിക്കുന്നു. കൊളസ്‌ട്രോള്‍ കുറയാനും ചുംബനം സഹായിക്കുന്നു.
പങ്കാളിയുമായുള്ള ബന്ധവും ആശയവിനിമയവും വര്‍ദ്ധിപ്പാക്കാന്‍ ചുംബനം സഹായിക്കുന്നു.
മാനസിക പിരിമുറുക്കം ഇല്ലതാക്കാന്‍ ചുംബനത്തിന് സഹായിക്കുന്നുവെന്ന് പല പഠനങ്ങളിലും പറയുന്നുണ്ട്
പങ്കാളികള്‍ തമ്മിലുള്ള വിശ്വാസം കൂടുതല്‍ ശക്തമാക്കാനും വര്‍ദ്ധിപ്പിക്കാനും ചുംബനത്തിലൂടെ കഴിയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam