ഒാർമശക്തി കൂട്ടാൻ ബ്രഹ്മി

Published : Dec 19, 2018, 09:32 AM ISTUpdated : Dec 19, 2018, 10:17 AM IST
ഒാർമശക്തി കൂട്ടാൻ ബ്രഹ്മി

Synopsis

ഒാർമശക്തി വർധിപ്പിക്കാൻ വളരെ നല്ലൊരു ഒൗഷധ ചെടിയാണ്  ബ്രഹ്മി. ബ്രഹ്മി ഒട്ടുമിക്ക രോഗങ്ങള്‍ക്കും ഫലപ്രദമാണ്. ബ്രഹ്മിയുടെ ഇല പാലിൽ ചേർത്ത് കുടിക്കുന്നത് ആരോ​ഗ്യത്തിന് വളരെ നല്ലതാണ്.

വീട്ടുമുറ്റത്തും പാടങ്ങളിലും പുഴകളുടെ സമീപങ്ങളിലുമെല്ലാം സമൃദ്ധമായി വളരുന്ന ചെടിയാണ് ബ്രഹ്മി. ഏറെ ഒൗഷ​ധ​ഗുണമുള്ള ചെടിയാണ്  ബ്രഹ്മി എന്ന കാര്യം എല്ലാവർക്കും അറിയാം. ഒാർമശക്തി വർധിപ്പിക്കാൻ വളരെ നല്ലൊരു ഒൗഷധ ചെടിയാണ്  ബ്രഹ്മി. ബ്രഹ്മി ഒട്ടുമിക്ക രോഗങ്ങള്‍ക്കും ഫലപ്രദമാണ്. ബ്രഹ്മി പാലിൽ ചേർത്ത് കുടിക്കുന്നത് ആരോ​ഗ്യത്തിന് വളരെ നല്ലതാണ്.

 നവജാതശിശുക്കൾക്ക് ബ്രഹ്മിനീര് ശർക്കര ചേർത്തു കൊടുക്കുന്നത് മലബന്ധം മാറ്റാൻ സഹായിക്കും.  ബ്രഹ്മിനീരും വെളിച്ചെണ്ണയും സമം ചേർത്ത് കാച്ചിയെടുക്കുന്ന എണ്ണ തലമുടി വളരാൻ ഉത്തമമാണ്. ബ്രഹ്മിയിൽ ആന്റിഒാക്സിഡന്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും  ബ്രഹ്മി സഹായകമാണ്. പ്രമേഹരോ​ഗികൾ ദിവസവും അൽപം ബ്രഹ്മിയുടെ ഇലകൾ ഉണക്കി പൊടിച്ച കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉത്തമമാണ്. 

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന അവസ്ഥയെയാണ് ഹൈപ്പോഗ്ലൈസീമിയ എന്നു പറയുന്നത് . പ്രമേഹരോ​ഗികളിൽ ഹൈപ്പോഗ്ലൈസീമിയയുടെ അളവ് താഴുന്നത് നിയന്ത്രിക്കാൻ ബ്രഹ്മി സഹായിക്കും. മുഖത്തെ ചുളിവുകൾ, മുഖക്കുരു പോലുള്ള ചർമ്മപ്രശ്നങ്ങൾ അകറ്റാനും വളരെ നല്ലതാണ് ബ്രഹ്മി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹെൽത്തി മഖാന സാലഡ് എളുപ്പം തയ്യാറാക്കാം
കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ