
എല്ലാവിധ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ഏലയ്ക്ക വെള്ളം. ദിവസവും ചൂടുവെള്ളത്തിൽ അൽപം ഏലയ്ക്കയിട്ട് കുടിക്കുന്നത് കൊളസ്ട്രോൾ മുതൽ പ്രമേഹം പോലും അകറ്റാനാകും. ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ള ഏലയ്ക്ക വെള്ളം ദഹനസംബന്ധമായ അസുഖങ്ങൾ അകറ്റാൻ സഹായിക്കും. ഗ്യാസ് ട്രബിൾ അകറ്റാൻ നല്ലൊരു മരുന്നാണ് ഏലയ്ക്ക വെള്ളം.
ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാനുള്ള കഴിവ് ഏലയ്ക്കയ്ക്കുണ്ട്. ദിവസവും ഒരു ഗ്ലാസ് ഏലയ്ക്കാവെള്ളം കുടിക്കുന്നത് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കും. വെറ്റമിന്‍ സി ധാരാളമായി ഏലയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം ഏറെ നല്ലതാണ്. ഹൃദ്രോഗങ്ങളെ തടയാൻ ഏലയ്ക്ക വെള്ളം കുടിക്കുന്നത് നല്ലതാണ്.
ഏലയ്ക്ക വെള്ളം ഉയർന്ന രക്തസമ്മർദ്ദവും കൊളസ്‌ട്രോളും കുറയ്ക്കാൻ സഹായിക്കും. ലെെംഗികശേഷി കൂട്ടാൻ ഏറ്റവും നല്ലതാണ് ഏലയ്ക്ക.പുരുഷന്മാർ ഉറപ്പായും ഏലയ്ക്ക വെള്ളം കുടിക്കണം. കാരണം ബീജങ്ങളുടെ എണ്ണം വർദ്ധിക്കാൻ ഏലയ്ക്ക കഴിക്കുന്നത് ഏറെ നല്ലതാണ്. പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് ഏലയ്ക്കാവെള്ളം.
രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. ത്വക്ക് രോഗങ്ങൾ നിയന്ത്രിക്കാൻ ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്. പ്രമേഹമുള്ളവര്‍ ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്.ഇതു രക്തത്തിലെ ഗ്ലൂക്കോസിന്റെ തോതു നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam