
ചീസ് ആരോഗ്യത്തിന് ഗുണമോ ദോഷമോ എന്നതിനെ സംബന്ധിച്ച് ഇപ്പോഴും പലർക്കും സംശയമുണ്ട്. തടി വയ്ക്കുമെന്ന് പേടിച്ച് പലരും ചീസ് ഒഴിവാക്കുകയാണ് ചെയ്യാറുള്ളത്. കാല്‍സ്യം,സോഡിയം, മിനറല്‍സ് , വിറ്റാമിന്‍ B12 , സിങ്ക് എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് ചീസ്. ഇതില്‍ സോഫ്റ്റ് ചീസ് ആണ് ഏറ്റവും ഗുണമേന്മയുള്ളത്. ഇവയിലുള്ള കാല്‍സ്യം എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനു വളരെ നല്ലതാണ്.
ഉയര്‍ന്ന അളവില്‍ സാച്ചുറേറ്റ് ചെയ്യപ്പെട്ട ആഹാരമാണ് ചീസ്. അതുകൊണ്ടാണ് ഇത് കൊളസ്ട്രോള്‍ വർധിപ്പിക്കുമെന്നു പറയുന്നത്. എന്നാല്‍ ചീസ് ദഹന വ്യവസ്ഥയെ സഹായിക്കുന്ന ഒന്നാണ്. വളരെ സുരക്ഷിതമായി വെറും വയറ്റില്‍ കഴിക്കാവുന്ന ഒരു ഭക്ഷണം. ചീസില്‍ തന്നെ പല വിഭാഗങ്ങള്‍ ഉണ്ട്. കോട്ടേജ് ചീസ്, ഗോഡ, വൈറ്റ് ചെദാര്‍ ചീസ് , ഇറ്റാലിയന്‍ ചീസ് എന്നിങ്ങനെ പലതരത്തിലുള്ളവ വിപണിയില്‍ ലഭ്യമാണ്.
കോട്ടേജ് ചീസ് ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളതാണ്. ഇറച്ചിക്ക് പകരം പോലും ഇവ ഉപയോഗിക്കാവുന്നതാണ്. പ്രോട്ടീനു പുറമെ, കാല്‍സ്യം, ഫോസ്ഫറസ്, വൈറ്റമിന്‍ ബി, സോഡിയം എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.
വൈറ്റമിന്‍ എ, ഫോസ്ഫറസ്, കാല്‍സ്യം, സിങ്ക് എന്നിവ ചേര്‍ന്നതാണ് ഗോഡ ചീസ്. മുടിയുടെയും ചര്‍മത്തിന്റെയും ആരോഗ്യത്തിന് ഇത് നല്ലതാണ്. സാൻഡ്‍വിച്ച്, ബര്‍ഗര്‍ എന്നിവയില്‍ കൂടുതലായി കാണപ്പെടുന്ന ചീസാണ് വൈറ്റ് ചെദാര്‍ ചീസ്. പിസ, പാസ്ത, സാലഡ് എന്നിവയില്‍ സാധാരണ ഉപയോഗിക്കുന്ന ചീസാണ് മൊസാറെല്ല ചീസ് എന്ന പേരില്‍ അറിയപ്പെടുന്ന ഇറ്റാലിയന്‍ ചീസ്.
ചീസ് കഴിച്ചാലുള്ള ഗുണങ്ങൾ
1. കാഴ്ച്ചശക്തി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് ചീസ്. വിറ്റാമിൻ എ ധാരാളം അടങ്ങിയ ഒന്നാണ് ചീസ്. കണ്ണിന് അത് കൂടുതൽ ഗുണം ചെയ്യും.
2. രാത്രി നല്ല ഉറക്കം കിട്ടുന്നതിനും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ചീസ് വളരെയധികം സഹായിക്കുന്നു.അത് പോലെ തന്നെയാണ് ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ചീസ് ഏറെ നല്ലതാണ്.
3. എല്ലുകൾക്കും പല്ലുകൾക്കും കൂടുതൽ ബലം നൽകുന്നു. കാൾഷ്യവും മിനറൽസും ധാരാളം അടങ്ങിയ ഒന്നാണ് ചീസ്.കുട്ടികൾക്ക് ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിന് ഏറ്റവും നല്ലതാണ് ചീസ്.
4.ചീസ് ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് മസില്‍ വളരാന്‍ സഹായിക്കും.ജിമ്മിൽ പോകുന്നവർ ചീസ് കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam