
ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാൻ സഹായിക്കുന്ന ഒന്നാണ് മാതളനാരങ്ങ. മാതളനാരങ്ങ മാത്രമല്ല മാതളനാരങ്ങയുടെ തൊലിയും മുഖത്തെ ചുളിവുകൾ മാറാൻ സഹായിക്കുന്നു. മാതള നാരങ്ങയുടെ തൊലിക്ക് സൂഷ്മ ജീവികളെ ചെറുക്കാനുള്ള ശേഷിയുണ്ട്. കൂടാതെ ആന്റി ഓക്‌സിഡന്റ് ഗുണവും മാതളനാരങ്ങയ്ക്കുണ്ട്. അതിനാല്‍ ചര്‍മ്മത്തിനുണ്ടാവുന്ന അണുബാധയ്ക്ക് പരിഹാരം നല്‍കാന്‍ കഴിയും. ചര്‍മ്മത്തിന് ഉന്മേഷം നല്‍കാനുള്ള ഗുണങ്ങളും ഇതിനുണ്ട്.
ചര്‍മ്മം തൂങ്ങുന്നത് തടയുന്നതിനാല്‍ ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കും. ചര്‍മ്മത്തിന്റെ തകരാറുകള്‍ പരിഹരിച്ച് ചര്‍മം പുനര്‍നിര്‍മ്മിക്കാന്‍ മാതള നാരങ്ങ തൊലി സഹായിക്കുമെന്ന് പറയുന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കാൻ മാതളനാരങ്ങയുടെ തൊലി ഏറെ നല്ലതാണ്. ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കി നല്ല കൊളസ്ട്രോൾ നിലനിർത്താൻ മാതളനാരങ്ങയുടെ തൊലി ഏറെ ഗുണം ചെയ്യും. വിറ്റാമിൻ സി ധാരാളം അടങ്ങിയ ഒന്നാണ് മാതളനാരങ്ങ. എല്ലുകൾക്കും പല്ലുകൾക്കും കൂടുതൽ ബലം നൽകുന്നു. പല്ലുകൾക്കും ഏറ്റവും നല്ലതാണ് മാതളനാരങ്ങയുടെ തൊലി.
മാതളനാരങ്ങയുടെ തൊലി ഉണക്കി പൊടിച്ച് ദിവസവും പല്ല് തേയ്ക്കുന്നത് പല്ലിന് കൂടുതൽ ബലം നൽകുന്നു.അത് പോലെ തന്നെ അണുക്കൾ നശിപ്പിക്കാനും ഏറെ സഹായിക്കും. മാതളനാരങ്ങയുടെ തൊലി ഉണക്കി പൊടിച്ച് തലയിൽ തേയ്ക്കുന്നത് മുടികൊഴിച്ചിൽ ഇല്ലാതാക്കാൻ ഗുണം ചെയ്യും. മാതള നാരങ്ങയുടെ തൊലി അരിഞ്ഞ് പൊടിച്ച ശേഷം 2 ടേബിള്‍ സ്പൂണ്‍ പാല്‍പ്പാടയും ഒരു ടേബിള്‍ സ്പൂണ്‍ കടലമാവ് എന്നിവ ചേർത്ത് നന്നായി മുഖത്തും കഴുത്തിലും പുരട്ടുന്നത് കറുത്തപ്പാടുകൾ മാറാൻ നല്ലതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam