മല്ലിയില ​നിസാരക്കാരനല്ല; ​ആരോ​ഗ്യ ഗുണങ്ങൾ ഇവയൊക്കെ

Published : Oct 24, 2018, 10:32 AM ISTUpdated : Oct 24, 2018, 10:33 AM IST
മല്ലിയില ​നിസാരക്കാരനല്ല; ​ആരോ​ഗ്യ ഗുണങ്ങൾ ഇവയൊക്കെ

Synopsis

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് മല്ലിയില.  ദിവസവും മല്ലിയില കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല.  വിറ്റാമിൻ സി, കെ, പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് മല്ലിയില.ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ (എൽടിഎൽ) അകറ്റി നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് മല്ലിയില.

മിക്ക കറികൾക്കും നമ്മൾ മല്ലിയില ഉപയോ​ഗിക്കാറുണ്ട്. വിറ്റാമിൻ സി, കെ, പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് മല്ലിയില.  കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, തയമിൻ, നിയാസിൻ, കരോട്ടിൻ എന്നിവയും മല്ലിയിലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് മില്ലിയില. 

ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ (എൽടിഎൽ) അകറ്റി നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് മല്ലിയില. ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും കരളിന്റെ പ്രവർത്തനങ്ങൾ സു​ഗമമാക്കാനും മല്ലിയില വളരെ സഹായകമാണ്. പ്രമേഹരോ​​ഗികൾ നിർബന്ധമായും ​ദിവസവും മല്ലിയില തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാൻ സഹായിക്കും. വൈറ്റമിൻ കെ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ അൾഷിമേഴ്സ് തടയാൻ ഏറ്റവും നല്ലതാണ് മല്ലിയില.

 ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കി തടി കുറയ്ക്കാൻ വളരെ നല്ലതാണ് മല്ലിയില. വിട്ടുമാറാത്ത ചുമ, ജലദോഷം എന്നിവ അകറ്റാൻ ഏറ്റവും നല്ലതാണ് മല്ലിയില. സന്ധിവാതത്തിൽ നിന്നു സംരക്ഷണം നൽകാനും വായിലുണ്ടാകുന്ന വ്രണങ്ങൾ ഉണങ്ങാനും മല്ലിയില സഹായിക്കും. കാഴ്ച്ച ശക്തി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് മല്ലിയില.  

ചെങ്കണ്ണ് തടയാൻ മല്ലിയിലയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡന്റ്സ് സഹായിക്കും. ആർത്തവസമയത്തെ വേദന അകറ്റാൻ മല്ലിയില തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ ​ഗുണം ചെയ്യും. നാഡീവ്യൂഹപ്രവർത്തനങ്ങളെ ഉത്തേജിപ്പിച്ച് ഓർമശക്തി വർദ്ധിപ്പിക്കാനും മല്ലിയിലയ്ക്കു കഴിയും.മല്ലിയിലയിൽ അയൺ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിളർച്ച തടയാൻ സഹായിക്കും. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുട്ടികളിലെ യൂറിനറി ഇൻഫെ​ക്ഷൻ ; പ്രധാനപ്പെട്ട 10 ലക്ഷണങ്ങൾ
Health Tips : തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം വർദ്ധിപ്പിക്കാൻ കഴിയുന്ന നാല് ഫ്രൂട്ട് കോമ്പിനേഷനുകൾ