സ്ത്രീകളുടെ ശാരീരിക ആകർഷണം ഹോർമോൺ അളവുമായി ബന്ധപ്പെട്ടതല്ലെന്ന് പഠനം

Published : Oct 23, 2018, 07:36 PM ISTUpdated : Oct 23, 2018, 07:38 PM IST
സ്ത്രീകളുടെ ശാരീരിക ആകർഷണം ഹോർമോൺ അളവുമായി ബന്ധപ്പെട്ടതല്ലെന്ന് പഠനം

Synopsis

ശാരീരിക ആകർഷണമുള്ള സ്ത്രീകളിൽ ലൈംഗിക ഹോർമോണായ എസ്ട്രാഡയോൾ, പ്രൊജസ്ട്രോറോൺ എന്നിവ കൂടുതലായിരിക്കുമെന്നതിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്ന് പഠനം. സെെക്കോന്യൂറോഎന്റോക്രിനോളജി എന്ന ജേർണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി ഒാഫ് ​ഗ്ലാസ്​ഗോയാണ് പഠനം നടത്തിയത്. 

ശാരീരിക ആകർഷണമുള്ള സ്ത്രീകളിൽ ലൈംഗിക ഹോർമോണായ എസ്ട്രാഡയോൾ, പ്രൊജസ്ട്രോറോൺ എന്നിവ കൂടുതലായിരിക്കുമെന്നതിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്ന് പഠനം. സെെക്കോന്യൂറോഎന്റോക്രിനോളജി എന്ന ജേർണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി ഒാഫ് ​ഗ്ലാസ്​ഗോയാണ് പഠനം നടത്തിയത്.  ആകർഷകത്വമുള്ള സ്ത്രീകളുടെ മുഖവും ശരീരവും അവരുടെ ഹോർമോണുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇതിന് മുമ്പ് പലരും അഭിപ്രായപ്പെട്ടിരുന്നുവെന്ന് ​ഗവേഷകനായ ബെനഡിക്ട് ജോൺസ് പറഞ്ഞു.

ലെെം​ഗിക ​ഹോർമോണായ എസ്റ്റാഡ്രോയോളിനും പ്രൊജസ്ട്രോണും കൂടുതലുള്ള സ്ത്രീകൾ ​വളരെ പെട്ടെന്ന് ​ഗർഭം ധരിക്കുമെന്ന് ഒരു പ്രമുഖ സിദ്ധാന്തത്തിൽ പറയുന്നുണ്ടെന്നും ബെനഡിക്ട് ജോൺസ് പറയുന്നു. 249 കോളേജ് വിദ്യാർത്ഥികളിൽ പഠനം നടത്തുകയായിരുന്നു. സ്ത്രീകളുടെ ഹോർമോൺ അളവ് അളക്കാൻ ഉമിനീരിന്റെ സാമ്പിളുകളും ശേഖരിച്ചു. പഠനത്തിലൂടെ ഹോർമോൺ അളവ് മാത്രമല്ല അരക്കെട്ടിന്റെ അനുപാതവും നിർണ്ണിക്കാൻ കഴിഞ്ഞുവെന്ന് ബെനഡിക്ട് ജോൺസ് പറഞ്ഞു. സ്ത്രീകളുടെ ശാരീരിക ആകർഷണം ലെെം​ഗിക ഹോർമോണായ എസ്റ്റാഡ്രോയോളിനും പ്രൊജസ്ട്രോണുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തെളിയിക്കാൻ നടത്തിയ ​ഗവേഷണം പൂർണപരാജയപ്പെടുകയാണ് ചെയ്തതെന്ന് ​ഗവേഷകനായ ബെനഡിക്ട് ജോൺസ് പറഞ്ഞു.

 ചെറിയ അരക്കെട്ടുള്ള സ്ത്രീകൾക്ക് ഹോർമോണായ എസ്റ്റാഡ്രോയോളിനും പ്രൊജസ്ട്രോണും കൂടുതലായിരിക്കും. പക്ഷേ ലെെം​ഗികബന്ധത്തിലേർപ്പെടുമ്പോൾ അവർ വളരെ പിന്നിലാകാമെന്ന് കണ്ടെത്തിയെന്ന് ബെനഡിക്ട് ജോൺസ് പറഞ്ഞു. ​ഗവേഷകരായ ബെനഡിക്ട് സി. ജോൺസ്, അമൻഡാ സി. ഹാൻ, ക്ലൈയർ ഐ. ഫിഷർ, ഹോങ്കി വാങ്, മിഖൽ കന്ദ്രിക്, ജുപെൻഗ് ലോ, ചെൻജിങ് ഹാൻ, ആൻറണി ജെ. ലീ, ഐറിസ് ജെ. ഹോൽസ്ലീറ്റ്നർ, ലിസ എം. ഡിബ്രുയിൻ എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുതുവര്‍ഷത്തില്‍ ശരീരം മികച്ചതാക്കണോ? എങ്കിൽ ഈ എട്ട് തീരുമാനങ്ങൾ എടുത്തോളൂ
കുട്ടികളിലെ യൂറിനറി ഇൻഫെ​ക്ഷൻ ; പ്രധാനപ്പെട്ട 10 ലക്ഷണങ്ങൾ