ചോളത്തിന്റെ ഈ പോഷക ഗുണങ്ങള്‍ അറിയാതെ പോകരുത്

Published : Nov 01, 2018, 02:35 PM ISTUpdated : Nov 01, 2018, 02:37 PM IST
ചോളത്തിന്റെ ഈ പോഷക ഗുണങ്ങള്‍ അറിയാതെ പോകരുത്

Synopsis

ചോളം ദിവസവും കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. നിരവധി പോഷക ഗുണങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് ചോളം. ദഹനസംബന്ധമായ രോ​ഗങ്ങൾ അകറ്റാൻ ഏറ്റവും നല്ലതാണ് ചോളം. 

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ചോളം. ചോളത്തിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. പഞ്ചാബ്, ഹരിയാന, ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലാണ് ചോളം പ്രധാനമായി കൃഷി ചെയ്യുന്നത്. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മലബന്ധം തടയുകയും ദഹനം കാര്യക്ഷമമാക്കുകയും ചെയ്യും. 

പ്രമേഹരോ​ഗികൾ ദിവസവും അൽപം ചോളം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.  കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിന്റെ മഞ്ഞ വിത്തുകളില്‍ ധാരാളം അരിറ്റനോയിഡുകള്‍ അടങ്ങിയിരിക്കുന്നു. ഇത് കാഴ്ച്ചക്കുറവിനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നു. ഗർഭിണികൾ ചോളം കഴിക്കുന്നത് കുഞ്ഞിന് ഭാരം കൂടാൻ നല്ലതാണ്. കൂടാതെ, പ്രതിരോധശേഷി കൂട്ടാൻ വളരെ നല്ലതാണ് ചോളം. 

ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാൻ ചോളം ഉത്തമമാണ്. അനീമിയ തടയാനുള്ള ഏറ്റവും നല്ല ഭക്ഷണമാണ് ചോളം. ആന്റിഒാക്സിഡന്റ് ധാരാളം അടങ്ങിയ ഭക്ഷണമാണ് ചോളം. അത് കൊണ്ട് ക്യാൻസർ രോ​ഗം വരാതിരിക്കാൻ സഹായിക്കും. തടി കുറയ്ക്കാൻ വളരെ നല്ലതാണ് ചോളം. ചോളം നല്ല പോലെ വേവിച്ചെടുത്ത ശേഷം വെളിച്ചെണ്ണ ചേർത്ത് കഴിച്ചാൽ തടി കുറയാൻ ഉത്തമമാണ്. ചോളത്തിൽ വിറ്റാമിൻ ബി ധാരാളം അടങ്ങിയിട്ടുണ്ട്.   അത്കൊണ്ട് തന്നെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വളരെ നല്ലതാണ്.   


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

​ഗ്രാമ്പുവിന്റെ ഈ ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്
രാവിലെയുള്ള ഈ 5 ശീലങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു