
നിങ്ങൾ ദിവസവും എത്ര കപ്പ് കാപ്പി കുടിക്കാറുണ്ട്. രണ്ടോ മൂന്നോ, ചിലർ നാലോ അഞ്ചോ കപ്പ് കാപ്പി കുടിക്കാറുണ്ട്. കാപ്പി കുടി ആരോഗ്യത്തിന് നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്. ദിവസവും മൂന്നോ നാലോ കപ്പ് കാപ്പി കുടിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് റിപ്പോർട്ട്.
പുരുഷന്മാരിലും സ്ത്രീകളിലും ടൈപ് - 2 പ്രമേഹത്തിന്റെ സാധ്യത 25 ശതമാനം കുറയ്ക്കാന്‍ കൂടുതല്‍ കാപ്പി കുടിക്കുന്നതിലൂടെ സാധിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. കാപ്പിക്കുരുവില്‍ കഫേനുകള്‍ക്ക് പുറമേ അടങ്ങിയിരിക്കുന്ന വിവിധ ആസിഡുകളും മറ്റു ഘടകങ്ങളുമാണ് ഇതിന് കാരണമെന്ന് സ്വീഡനിലെ കരോലിന്‍സ്‌ക്കാ ഇന്‍സ്റ്റിറ്റിയൂട്ടിലെ അസോസിയേറ്റ് പ്രൊഫസറായ മത്യാസ് കാള്‍സ് സ്‌ട്രോം പറയുന്നു.
ജര്‍മ്മനിയില്‍ നടന്ന 2018 ലെ യൂറോപ്യന്‍ അസോസിയേഷന്‍ ഫോര്‍ സ്റ്റഡി ഓഫ് ഡയബറ്റീസ് വാര്‍ഷികത്തില്‍ ഇതിന്റെ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.അത് പോലെ തന്നെയാണ് കാപ്പി കുടിക്കുന്നത് അള്‍ഷിമേഴ്‌സ് വരാനുള്ള സാധ്യത കുറയ്ക്കുമെന്നും പഠനങ്ങൾ പറയുന്നു. ഈ രീതിയില്‍ കാപ്പി കുടിക്കുന്നവരില്‍ അള്‍ഷിമേഴ്‌സ് സാധ്യത 20% കുറവാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
തലച്ചോറില്‍ അള്‍ഷിമേഴ്‌സിന് കാരണമായേക്കാവുന്ന അമിലോയ്ഡ് പാളിയും ന്യൂറോഫിബ്രുലറി രൂപം കൊള്ളുന്നത് തടയാന്‍ കഫീന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.യു.കെയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോറന്‍ സയന്റിഫിക് ഇന്‍ഫര്‍മേഷന്‍ ഓണ്‍ കോഫിയാണ് പഠനം നടത്തിയത്. പോളിഫിനോള്‍സ്, കഫീന്‍ എന്ന ഘടകങ്ങളാണ് അള്‍ഷിമേഴ്‌സില്‍ നിന്നും സംരക്ഷിക്കുന്നത്. ഈ ഘടകങ്ങള്‍ കാപ്പിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
കാപ്പിയില്‍ ധാരാളമായി ആന്റിഓക്സിഡെന്റുകൾ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന്റെ രോഗപ്രതിരോധശക്തി ഊര്‍ജ്ജിതപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു. കാപ്പി കുടിക്കുന്നത് തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ കാര്യക്ഷമമാക്കുന്നു. ഇത് തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങളായ അല്‍ഷിമേഴ്സ്, വിഷാദം എന്നിവ അകറ്റാൻ സഹായിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam