നിലക്കടല കഴിച്ചാൽ കൊളസ്ട്രോൾ കുറയുമോ?

Published : Feb 19, 2019, 01:39 PM ISTUpdated : Feb 19, 2019, 02:03 PM IST
നിലക്കടല കഴിച്ചാൽ കൊളസ്ട്രോൾ കുറയുമോ?

Synopsis

ആഴ്ച്ചയിൽ രണ്ടോ മൂന്നോ ദിവസം ഒരു പിടി നിലക്കടല കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ചുവപ്പുമുന്തിരിയിൽ കാണപ്പെടുന്ന റെഡ്‌വെരാട്രോൾ എന്ന ഫിനോളിക് ആന്റിഓക്സിഡന്റ് നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. ഇത് അർബുദം, ഹൃദ്രോഗം, നാഡീരോഗങ്ങൾ, മറവിരോഗം എന്നിവയെല്ലാം തടയാൻ സഹായിക്കുന്നു.

ആഴ്ച്ചയിൽ രണ്ടോ മൂന്നോ ദിവസം ഒരു പിടി നിലക്കടല കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ നിലക്കടല ഹൃദ്രോ​ഗങ്ങൾ തടയാൻ സഹായിക്കുന്നു.  പൂരിത കൊഴുപ്പിന് പുറമേ ഹൃദയാരോഗ്യമേകുന്ന ജീവകം ഇ, ഫോളേറ്റ്, കാത്സ്യം, മാംഗനീസ് എന്നിവയും നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. 

ചുവപ്പുമുന്തിരിയിൽ കാണപ്പെടുന്ന റെഡ്‌വെരാട്രോൾ എന്ന ഫിനോളിക് ആന്റിഓക്സിഡന്റ് നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. ഇത് അർബുദം, ഹൃദ്രോഗം, നാഡീരോഗങ്ങൾ, മറവിരോഗം എന്നിവയെല്ലാം തടയാൻ സഹായിക്കുന്നു. നിലക്കടല കൊളസ്ട്രോള്‍ കുറയ്ക്കുകയും രക്തസമ്മർദം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് പുതിയ പഠനം. 

ഫിസിഷ്യൻസ് കമ്മിറ്റി ഫോർ റസ്പോൺസിബിൾ മെഡിസിനിലെ ഗവേഷകരാണ് പഠനം നടത്തിയത്. നിലകടലയോടൊപ്പം വെളളക്കടലയും ആപ്പിളും കൊളസ്ട്രോൾ കുറയ്ക്കുമെന്ന് കണ്ടെത്തി. അതിനാല്‍ കൊളസ്ട്രോള്‍ രോഗികള്‍ക്ക് പേടിക്കാതെ ഇനി കടല കഴിക്കാം. ഇവ കൊളസ്ട്രോള്‍ കുറയ്ക്കുക മാത്രമല്ല, ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാനുളള സാധ്യതയും കുറയ്ക്കും. 

 മോണോ അൺസാച്ചുറേറ്റഡ്, ഫാറ്റി ആസിഡുകൾ പ്രത്യേകിച്ചും ഒലേയിക് ആസിഡ് നിലക്കടലയിലുണ്ട്. ഇത് ചീത്തകൊളസ്ട്രോളിനെ കുറച്ച് നല്ല കൊളസ്ട്രോളിനെ കൂട്ടുന്നു. പോളിഫിനോളിക് ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ വയറിലെ അർബുദം തടയാൻ ഇത് സഹായിക്കുന്നു. 

PREV
click me!

Recommended Stories

കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ
കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ