
എല്ലി ആര്‍ട്ടിസ്റ്റ് എന്ന ആറുവയസ്സുകാരന് കഴുത്തിലും തോളിലും തലയിലും ഇടയ്ക്കിടെ വേദന വരാറുണ്ടായിരുന്നു. രക്ഷിതാക്കൾ ആദ്യം കരുതിയത് ഇത് സാധാരണ വേദനയാകുമെന്നാണ്. അങ്ങനെ ഒരു ദിവസം രാത്രി കഴുത്തിലും തോളിലും തലയിലും അസഹനീയമായ വേദന വന്നപ്പോൾ മാതാപിതാക്കള്‍ എല്ലിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയി.
എല്ലി ആശുപത്രിയിലെത്തിയപ്പോഴേക്കും ബോധം പോയിരുന്നു. എല്ലിയുടെ ശരീരം മുഴുവനും ചുവന്ന് തടിക്കുകയും ചെയ്തു. പരിശോധനകൾ നടത്തിയപ്പോൾ ഡോക്ടർമാർ ആദ്യം പറഞ്ഞത് മെനിഞ്ജൈറ്റിസ് എന്ന രോഗമായിരിക്കുമെന്നാണ്. എന്നാല്‍ എംആര്‍ഐ സ്കാനില്‍ Acute disseminated encephalomyelitis (ADEM) എന്ന രോഗമാണെന്ന് കണ്ടെത്തുകയായിരുന്നു.
എല്ലിയ്ക്ക് ഇടയ്ക്കിടെ ജന്നി വരാനും ശരീരം മുഴുവനും ചുവന്ന് തടിക്കാനും തുടങ്ങി. അങ്ങനെ എല്ലിയുടെ ആരോഗ്യസ്ഥിതി മോശമായി. ADEM എന്ന രോഗം തലച്ചോറിനെയാണ് ബാധിക്കുക . എല്ലി ഇപ്പോള്‍ കോമ അവസ്ഥയിലാണ്. കുട്ടികളെയാണ് ഈ രോഗം ഏറ്റവുമധികം ബാധിക്കുന്നത്.
രോഗം ബാധിച്ച 75 ശതമാനം ആളുകള്‍ക്കും രോഗത്തിന്റെ പിടിയില്‍നിന്ന് രക്ഷനേടാം. പക്ഷേ അപൂര്‍വ്വം ചിലര്‍ക്ക് പലതരത്തിലെ വൈകല്യങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. എല്ലി എത്രയും വേഗം ജീവിതത്തിലേക്ക് മടങ്ങി വരട്ടെയെന്ന് പ്രാർത്ഥിക്കുകയാണെന്ന് രക്ഷിതാക്കൾ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam