നെല്ലിക്ക കഴിച്ചാലുള്ള 6 ​ഗുണങ്ങൾ

Published : Oct 01, 2018, 07:57 PM ISTUpdated : Oct 01, 2018, 08:04 PM IST
നെല്ലിക്ക കഴിച്ചാലുള്ള 6 ​ഗുണങ്ങൾ

Synopsis

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് നെല്ലിക്ക. ധാരാളം പോഷകഗുണങ്ങളും  ഔഷധമൂല്യങ്ങളും അടങ്ങിയ ഒന്നാണ് നെല്ലിക്ക.ജീവകം സി ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള  ഒരു ഫലമാണ് നെല്ലിക്ക. ജീവകം സി യുടെ അംശം ഓറഞ്ചിലുള്ളതിനെക്കാൾ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയിൽ. ജീവകം ബി, ഇരുമ്പ്, കാൽസ്യം എന്നിവ നെല്ലിക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. 

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് നെല്ലിക്ക. ധാരാളം പോഷകഗുണങ്ങളും  ഔഷധമൂല്യങ്ങളും അടങ്ങിയ ഒന്നാണ് നെല്ലിക്ക. ജീവകം സി ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള  ഒരു ഫലമാണ് നെല്ലിക്ക. ജീവകം സി യുടെ അംശം ഓറഞ്ചിലുള്ളതിനെക്കാൾ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയിൽ. ജീവകം ബി, ഇരുമ്പ്, കാൽസ്യം എന്നിവ നെല്ലിക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ദഹനസംബന്ധമായ പ്രശ്നങ്ങൾ‌ അകറ്റാനും ചർമ്മസംരക്ഷണത്തിനും ഏറ്റവും നല്ലതാണ് നെല്ലിക്ക. ദിവസവും നെല്ലിക്ക കഴിച്ചാലുള്ള ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.  

അസിഡിറ്റി അകറ്റാം: ഹൈപ്പർ അസിഡിറ്റിക്ക് ഏറ്റവും നല്ല ഔഷധമാണ് നെല്ലിക്ക. നെല്ലിക്കാചൂർണം പശുവിൻ നെയ്യിൽ കലർത്തി കഴിച്ചാൽ ഹൈപ്പർ അസിഡിറ്റിക്ക് ശമനം ലഭിക്കും. നെല്ലിക്ക നീര് അടിവയറ്റിൽ പുരട്ടിയാൽ മൂത്രതടസ്സം മാറികിട്ടും. 

മുടികൊഴിച്ചിൽ തടയാം: മുടികൊഴിച്ചിലിന് ഫലപ്രദമായ ഔഷധമാണ് നെല്ലിക്ക. നെല്ലിക്കാനീര് വിധിപ്രകാരം എള്ളെണ്ണയിൽ കാച്ചി തലയിൽ തേച്ചുകുളിച്ചാൽ മുടികൊഴിച്ചിൽ ശമിക്കും. അകാലനരയെ പ്രതിരോധിക്കുവാനും ഇത് നല്ലതാണ്. 

മുഖത്തെ ചുളിവുകൾ അകറ്റും :  ഉണങ്ങിയ നെല്ലിക്കത്തോട് പൊടിച്ച് ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവിശ്യം തലയിൽ തേച്ചുകുളിക്കുന്നത് തലയിലെ ചർമ രോഗങ്ങളെ തടയും. മാത്രവുമല്ല മുടിക്ക് നല്ല അഴകും ലഭിക്കും. നെല്ലിക്ക ചേർത്ത് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ കുളിക്കുന്നത് ചർമത്തിലെ ചുളിവുകളകറ്റി ഉന്മേഷം നൽകും.

പ്രമേഹം നിയന്ത്രിക്കും : നെല്ലിക്കാ നീരും അമൃതിന്റെ നീരും 10 മില്ലീലിറ്റർ വീതം എടുത്ത് അതിൽ ഒരു ഗ്രാം പച്ചമഞ്ഞളിന്റെ പൊടിയും ചേർത്ത് നിത്യവും രാവിലെ കഴിച്ചാൽ പ്രമേഹം നിയന്ത്രണവിധേയമാകും. 

ശരീരവേദന, വിളർച്ച മാറ്റാൻ: നെല്ലിക്ക ശർക്കര ചേർത്ത് സ്ഥിരമായി കഴിച്ചാൽ ശരീരവേദന, ബലക്ഷയം, വിളർച്ച എന്നിവ മാറും..നെല്ലിക്ക, മുന്തിരി എന്നിവ ചേർത്തരച്ച് കഴിച്ചാൽ രുചിയില്ലായ്മ മാറികിട്ടും.

കാഴ്ച്ചശക്തി വർദ്ധിപ്പിക്കും: കാഴ്ച്ചശക്തി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് നെല്ലിക്ക. കണ്ണിന് കൂടുതൽ കുളിർമ കിട്ടാൻ കണ്ണിന് മുകളിൽ നെല്ലിക്കയുടെ നീര് തേച്ചുപിടിപ്പിക്കുക.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശരീരത്തിൽ അയണിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന 6 ലക്ഷണങ്ങൾ
റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!