ആലിംഗനം; നിങ്ങളറിയാത്ത ചില ആരോ​​ഗ്യ ഗുണങ്ങൾ

By Web TeamFirst Published Jan 22, 2019, 11:01 AM IST
Highlights

ആലിംഗനത്തിലൂടെ ശരീരത്തിലെ ഓക്‌സിടോസിന്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് പേശികളുടെ പുനരുജ്ജീവനത്തിന് സഹായിക്കുന്നു.  സമ്മർദ്ദം കുറയ്ക്കാൻ ആലിം​ഗനത്തിലൂടെ സാധിക്കുമെന്ന് പിറ്റ്സ്ബർഗിലെ മെല്ലോൺ യൂണിവേഴ്സിറ്റിയിലെ ​​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

ജനുവരി 21 ആലിംഗന ദിനമായിരുന്നല്ലോ. ആലിംഗനത്തിന് ആരോഗ്യപരമായ നിരവധി ​ഗുണങ്ങളുണ്ട്. ആലിംഗനത്തിലൂടെ രക്തസമ്മർദ്ദം കുറയ്ക്കാനാകുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ആലിംഗനത്തിലൂടെ ശരീരത്തിലെ ഓക്‌സിടോസിന്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് പേശികളുടെ പുനരുജ്ജീവനത്തിന് സഹായിക്കുന്നു. സെറോറ്റോനിന്‍ നിങ്ങളുടെ മാനസികാവസ്ഥയെയും ചിന്തകളെയും ഉണര്‍ത്താന്‍ സഹായിക്കുന്നു. നിങ്ങള്‍ സന്തോഷകരമായി ഇരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. 

മിക്കവരേയും അലട്ടുന്ന പ്രശ്നമാണ് സമ്മർദ്ദം. സമ്മർദ്ദം കുറയ്ക്കാൻ ആലിം​ഗനത്തിലൂടെ സാധിക്കുമെന്ന് പിറ്റ്സ്ബർഗിലെ മെല്ലോൺ യൂണിവേഴ്സിറ്റിയിലെ ​​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.  നിങ്ങള്‍ വളരെ സമ്മര്‍ദ്ദത്തിലായിരിക്കുന്ന സമയത്ത് ആലിംഗനം ചെയ്താല്‍ സമ്മര്‍ദ്ദ ഹോര്‍മോണായ കോസ്റ്റിസോള്‍ കുറയുന്നു. ഇത് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുന്നു. മനശാസ്ത്രപരമായ പഠനങ്ങള്‍ അനുസരിച്ച്, സ്പര്‍ശനവും ആലിംഗനവും ഭയം ഇല്ലാതാക്കുന്നു എന്നാണ്.

 ഏതെങ്കിലും ചടങ്ങുകളില്‍ നിങ്ങള്‍ പ്രായമുള്ള ആളുകളെ ചേര്‍ത്ത് പിടിക്കുന്നതോ ആലിംഗനം ചെയ്യുന്നതോ നിങ്ങളെ കൂടുതല്‍ ശ്രദ്ധാലുവാക്കുന്നു. ആലിംഗനത്തിലൂടെ ഓക്‌സിടോസിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. ഇത് സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നുവെന്ന് കോഗ്നേറ്റീവ് ന്യൂറോസയൻസ് ഫ്രൊഫസറായ ബ്രയാൻ ഹരേ പറയുന്നു. 

click me!