
പൈന്‍ബെറി എന്ന പഴത്തെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ. ചുവന്ന സ്‌ട്രോബെറിയെക്കാളും ഏറെ ഗുണങ്ങളുള്ള പഴമാണ് പൈന്‍ബെറി. ഇത് ഒരു തരം വൈറ്റ് സ്‌ട്രോബെറിയാണെന്ന് വേണമെങ്കില്‍ പറയാം. നെതര്‍ലാന്റ്, ബെല്‍ജിയം,അമേരിക്ക എന്നി രാജ്യങ്ങളിലാണ് പൈന്‍ബെറി കൂടുതലായി കണ്ട് വരുന്നത്. ധാരാളം ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും അടങ്ങിയ ഒരു പഴവര്‍ഗമാണ് പൈന്‍ബെറി. മറ്റ് രാജ്യങ്ങളില്‍ പൈന്‍ബെറി തൈര് ചേര്‍ത്താണ് കഴിക്കാറുള്ളത്. പൈന്‍ബെറി കഴിച്ചാല്‍ നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്.
ഹൃദയസംബന്ധമായ അസുഖങ്ങള്‍ അകറ്റും...
മാനസികസമ്മര്‍ദ്ദം കുറയ്‌ക്കാന്‍ ഏറ്റവും നല്ലതാണ് പൈന്‍ബെറി. ധാരാളം ആന്റിഓക്‌സിഡന്റ് അടങ്ങിയത് കൊണ്ട് തന്നെ ക്യാന്‍സര്‍,ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവ ഇല്ലാതാക്കാന്‍ പൈന്‍ബെറി വളരെയധികം സഹായിക്കുന്നു.
പ്രതിരോധശേഷി കൂട്ടും...
പ്രതിരോധശേഷി കൂട്ടാന്‍ ഏറ്റവും നല്ലതാണ് പൈന്‍ബെറി. പൈന്‍ബെറിയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അണുക്കളെ നശിപ്പിക്കാനും ജലദോഷം,അലര്‍ജി, ചുമ എന്നിവ അകറ്റാനും ഏറെ നല്ലതാണ് പൈന്‍ബെറി.
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും...
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഏറ്റവും നല്ലതാണ് പൈന്‍ബെറി. പൊട്ടാഷ്യം ധാരാളം അടങ്ങിയ പഴവര്‍ഗമാണ് പൈന്‍ബെറി. പക്ഷാഘാതം, അസിഡിറ്റി പോലുള്ള അസുഖങ്ങള്‍ വരാതിരിക്കാന്‍ പൈന്‍ബെറി സഹായിക്കും.
ചീത്ത കൊളസ്‌ട്രോള്‍ അകറ്റും...
ശരീരത്തിലെ കൊഴുപ്പ് അകറ്റി തടി കുറയ്‌ക്കാന്‍ ഏറെ നല്ലതാണ് പൈന്‍ബെറി. ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഡയറ്റ് ചെയ്യുന്നവര്‍ ദിവസവും രണ്ട് പൈന്‍ബെറി കഴിക്കാന്‍ ശ്രമിക്കുക.
മലബന്ധം അകറ്റും...
മലബന്ധം അകറ്റാന്‍ ഏറ്റവും നല്ലതാണ് പൈന്‍ബെറി. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും പൈന്‍ബെറി കഴിക്കുന്നത് ഗുണം ചെയ്യും.
ജനനവൈകല്യം തടയും...
ജനനവൈകല്യപ്രശ്‌നങ്ങള്‍ തടയാന്‍ ഗര്‍ഭിണികള്‍ പൈന്‍ബെറി കഴിക്കുന്നത് നല്ലതാണ്. ഡൗണ്‍ സിഡ്രം, ഓട്ടിസം പോലുള്ള പ്രശ്‌നങ്ങള്‍ വരാതിരിക്കാന്‍ പൈന്‍ബെറി സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam