ദിവസവും എള്ള് കഴിച്ചാൽ ഈ അസുഖങ്ങൾ അകറ്റാം

By Web TeamFirst Published Nov 6, 2018, 9:10 PM IST
Highlights

ദിവസവും എള്ള് കഴിച്ചാലുള്ള ​ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. എള്ളിൽ ധാരാളം വിറ്റാമിനുകളും കാത്സ്യവും അടങ്ങിയിട്ടുണ്ട്. ആർത്തവസമയത്തെ വയറ് വേദന അകറ്റാൻ എള്ള് വറുത്ത് പൊടിച്ച് ഒാരോ ടീസ്പൂണ്‍ കഴിച്ചാല്‍ വയറുവേദന ഇല്ലാതാകും. 

മിക്ക വീടുകളിലും എള്ള് വാങ്ങി സൂക്ഷിക്കാറുണ്ട്. ഇത് ഭക്ഷണത്തിൽ ചേര്‍ക്കാമെന്ന് മാത്രമല്ല മികച്ച ഒരു മരുന്ന് കൂടിയാണെന്നറിയാമല്ലോ?  ദിവസവും എള്ള് കഴിച്ചാലുള്ള ​ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. എള്ളിൽ ധാരാളം വിറ്റാമിനുകളും കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഒാർമശക്തി വർധിപ്പിക്കാൻ ഏറ്റവും നല്ലതാണ് എള്ള്. പ്രമേഹരോ​ഗികൾ ദിവസവും അൽപം എള്ള് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ​ഗുണം ചെയ്യും.

മിക്ക സ്ത്രീകൾക്കും ആർത്തവസമയത്ത് വയറ് വേദന ഉണ്ടാകാറുണ്ട്. ആർത്തവസമയത്തെ വയറ് വേദന അകറ്റാൻ എള്ള് വറുത്ത് പൊടിച്ച് ഒാരോ ടീസ്പൂണ്‍ കഴിച്ചാല്‍ വയറുവേദന ഇല്ലാതാകും. ബുദ്ധി വികാസത്തിനും, കഫം, പിത്തം എന്നിവ ഇല്ലാതാക്കാനും എള്ള് കഴിക്കുന്നത് ​ഗുണം ചെയ്യും. കുട്ടികൾക്ക് ദിവസവും എള്ള് കൊടുക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും . അത് കൂടാതെ ശരീരത്തിന് ബലവും പുഷ്ടിയും ലഭിക്കും.

മുടികൊഴിച്ചിൽ തടയാനും ഏറ്റവും നല്ലതാണ് എള്ള്. എള്ള് മുടിക്ക് മിനുസവും കറുപ്പും നല്‍കും. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ എള്ള് കഴിക്കുന്നത് ​ഗുണം ചെയ്യും. എള്ളിൽ ഫെെബർ ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റും. 

click me!