
ഒരു ദിവസം നന്നായി തുടങ്ങുന്നതിൽ രാവിലെ കഴിക്കുന്ന ഭക്ഷണത്തിന് വളരെ പ്രാധാന്യമുണ്ട്. ഭക്ഷണം മോശമായാൽ അതിന്റെ അസ്വസ്ഥത ആ ദിനം തന്നെ നഷ്ടപ്പെടുത്തിയേക്കും. ദിവസം നന്നായി തുടങ്ങാൻ സഹായിക്കുന്ന ആരോഗ്യദായകമായ 11 ഭക്ഷണങ്ങൾ പരിചയപ്പെടാം.
രാത്രിയിൽ ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച വെള്ളം രാവിലെ കുടിക്കുന്നത് മൂന്ന് ദോഷങ്ങളെ (വാതം, പിത്തം, കഫം) എന്നിവയെ നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് ആയൂർവേദ വിധി. അസിഡിറ്റി, ദഹനമില്ലായ്മ എന്നിവയെ ഇല്ലാതാക്കാനും ഭാരം ക്രമീകരിക്കാനും ഇത് സഹായിക്കും.
ഇൗ മിശ്രിതം ദഹനത്തെ സഹായിക്കുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യും. അതിരാവിലെ വെറുവയറ്റിൽ ഇത് കഴിച്ചാൽ നിങ്ങളുടെ പോഷണപ്രവർത്തനങ്ങളെ ഇത് ശക്തിപ്പെടുത്തും.
ബദാം വിറ്റാമിൻ, പോഷകഗുണം എന്നിവയാൽ സമ്പന്നമാണ്. ഇവ വെള്ളത്തിലിട്ട് കുതിർക്കുന്നതോടെ ഇവയുടെ പോഷകഗുണം കൂടും. നീണ്ട വ്രതത്തിന് ശേഷം ദിവസം അഞ്ച് മുതൽ പത്ത് വരെ ബദാം കഴിക്കുന്നത് നല്ലതാണ്. ഇത് പോഷണത്തിനൊപ്പം രാവിലെ മുതൽ ദിവസം മുഴുവൻ പൂർണ സംതൃപ്തിയും നൽകുന്നു.
രാവിലെ വെറും വയറ്റിൽ നെല്ലിക്ക ജ്യൂസ് നല്ലതാണ്. ഇത് കഴിച്ചാൽ ചുരുങ്ങിയത് 45 മിനിറ്റ് നേരത്തേക്ക് ചായയോ കാപ്പിയോ കുടിക്കരുത്. നെല്ലിക്ക വിറ്റാമിൻ സി യുടെ ഉറവിടവും പ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുകയും ചെയ്യുന്നു.
രാവിലെ വെറുംവയറ്റിൽ പപ്പായ കഴിക്കുന്നത് വയറിനെ ശുദ്ധീകരിക്കാനും മലവിസർജനം ശരിയായി നടക്കാനും സഹായിക്കും.
രാവിലെ ആദ്യം നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിൽ വിഷാംശമുണ്ടെങ്കിൽ പുറംതള്ളാൻ സഹായിക്കും. ഇളം ചൂടുള്ള വെള്ളത്തിൽ ചേർത്ത് കുടിച്ചാൽ ദഹനത്തെ സഹായിക്കും.
ആയൂർവേദ വിധി പ്രകാരം വെറും വയറ്റിൽ ആദ്യം കഴിക്കേണ്ടത് പഴമാണ്. ഏത്തപ്പഴം കഴിക്കുന്നത് അസിഡിറ്റി കുറക്കും. ഒരു സമ്പൂർണ ഭക്ഷണമായും ഇത് മാറുന്നു. രാവിലെ ജിംനേഷ്യത്തിൽ പോകുന്നവർക്കും ഇത് ഗുണകരമാണ്.
വെറുംവയറ്റിൽ രാവിലെ കഴിക്കാവുന്നതാണ് തണ്ണിമത്തൻ. കലോറിയിൽ കുറവായ തണ്ണിമത്തൻ ഇലക്ട്രോലൈറ്റിൽ സമ്പന്നമാണ്. വേനൽകാലത്ത് നല്ല പ്രഭാതങ്ങൾ സമ്മാനിക്കാൻ ഇവ ഏറെ സഹായകരമാണ്.
ജീരകം, തുളസി, ഉലുവ എന്നിവയിട്ട വെള്ളം കുടിക്കുന്നത് നമ്മുടെ പാരമ്പര്യത്തിെൻറ ഭാഗം കൂടിയാണ്. ഇവ പോഷകപ്രദമാവുകയും അതോടൊപ്പം ദിവസം മുഴുവൻ ഗുണപ്രദമാവുകയും ചെയ്യും.
ആര്യവേപ്പ്, ചൊവ്വല്ലിക്കൊടി, (മഞ്ചട്ടി,ശീവള്ളിക്കൊടി എന്നീ പേരുകളിലും അറിയപ്പെടുന്നു) എന്നിവ ചവർപ്പുള്ള ഒൗഷധ സസ്യങ്ങൾ ചേർത്തുള്ള നെയ്യ് തയാറാക്കുന്നത് ആയൂർവേദ വിധി പ്രകാരമാണ്. കയ്പുരുചി ആയൂർവേദ വിധി പ്രകാരം തണുപ്പിനും ശരീരം ശുദ്ധിയാക്കാനും അതുവഴി ആൻറി മൈക്രോബിയൽ പ്രവർത്തനം കുറക്കാനും സഹായിക്കും. ഇങ്ങനെ തയാറാക്കുന്ന നെയ്യ് ചൂടാറിയ വെള്ളത്തിൽ കഴിക്കുന്നത് ഗുണപ്രദമാണ്. ഇത് കഴിച്ച ശേഷം അരമണിക്കൂർ നേരത്തേക്ക് മറ്റ് ഭക്ഷണം കഴിക്കരുത്.
ശരീരത്തിന് പെട്ടെന്ന് ഉൗർജം നൽകാനും അതുവഴി ദിവസത്തിന് മികച്ച തുടക്കം നൽകാനും സഹായിക്കുന്നവയാണ് ഇൗന്തപ്പഴം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam