ചർമം തിളങ്ങാൻ സഹായിക്കുന്ന രണ്ട് തരം ഹെൽത്തി ജ്യൂസുകൾ

By Web TeamFirst Published Dec 5, 2018, 3:08 PM IST
Highlights

ചർമത്തെ ആരോ​ഗ്യത്തോടെ സംരക്ഷിക്കാൻ വളരെ നല്ലതാണ് വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ. ചർമം തിളക്കമുള്ളതാക്കാൻ ദിവസവും ജ്യൂസുകൾ കുടിക്കുന്നത് ഏറെ നല്ലതാണ്. ചർമപ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്ന രണ്ട് തരം ജ്യൂസുകൾ ഏതൊക്കെയാണെന്ന് നോക്കാം. 

ചർമം ആരോ​ഗ്യത്തോടെയിരിക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ ചർമം ആരോ​ഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സി ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ചർമത്തെ ആരോ​ഗ്യത്തോടെ സംരക്ഷിക്കും. ചർമപ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്ന രണ്ട് തരം ജ്യൂസുകൾ ഏതൊക്കെയാണെന്ന് നോക്കാം. 

1. അവക്കാ‍ഡോ മിൽക്ക് ഷെയ്ക്ക്
2. ബ്ലൂബെറി സ്ട്രോബെറി ജ്യൂസ്

  അവക്കാ‍ഡോ മിൽക്ക് ഷെയ്ക്ക്...

 നിരവധി ആരോ​ഗ്യ​ഗുണങ്ങളുള്ള പഴമാണ് അവക്കാഡോ. രക്തയോട്ടം വര്‍ധിപ്പിക്കാൻ വളരെ നല്ലതാണ് അവക്കാ‍ഡോ. ചീത്ത കൊളസ്ട്രോൾ കുറച്ച് നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുന്നു.  ചർമം ആരോ​ഗ്യത്തോടെയിരിക്കാൻ ദിവസവും അവക്കാ‍ഡോ കഴിക്കുന്നത് ഏറെ നല്ലതാണ്.അവക്കാ‍ഡോ മുഖക്കുരു, മുഖത്തെ കറുത്തപാടുകൾ, ചുളിവുകൾ എന്നിവ അകറ്റാൻ സഹായിക്കുന്നു.  അവക്കാ‍ഡോ മിൽക്ക് ഷെയ്ക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

അവക്കാഡോ                                      50 ​ഗ്രാം
പാൽ                                                   200 മില്ലി
ബദാം (കുതിർത്തത്)                           5 എണ്ണം
പഞ്ചസാര                                          ആവശ്യത്തിന്

ഇവ നാലും ഒരുമിച്ച് ചേർത്ത് മിക്സിയിലടിച്ച് കുടിക്കാം. ( ഐസ്ക്യൂബ് വേണമെങ്കിൽ ചേർക്കാം.)

ബ്ലൂബെറി സ്ട്രോബെറി ജ്യൂസ്...

 ബ്ലൂബെറിയിലും സ്ട്രോബെറിയിലും അടങ്ങിയിട്ടുള്ള ആന്റി ഒാക്സിഡന്റ്, ശരീരകോശത്തിലെ തകരാറുകൾ തടയുന്നു. ഒാർമശക്തി വർധിക്കാൻ വളരെ നല്ലതാണ് ബ്ലൂബെറി. ബ്ലൂബെറി ജ്യൂസ് കഴിക്കുന്നത് പ്രായമായവരിൽ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങളിൽ പറയുന്നു. ചർമത്തെ ആരോ​ഗ്യത്തോടെ സംരക്ഷിക്കുന്നതിനും വളരെ നല്ലൊരു പഴമാണ് ബ്ലൂബെറി. ബ്ലൂബെറി സ്ട്രോബെറി ജ്യൂസ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

  ബ്ലൂബെറി സ്ട്രോബെറി                                          50 ​ഗ്രാം വീതം 
  കരിക്കിൻ വെള്ളം                                                    200 മില്ലി
  ഐസ് ക്യൂബ്സ്                                                    ആവശ്യത്തിന്
   പഞ്ചസാര                                                            ആവശ്യത്തിന്

ഇവ നാലും ഒരുമിച്ച് മിക്സിയിലടിച്ചെടുക്കുക. ശേഷം ഐസ്ക്യൂബ് ചേർത്ത് കുടിക്കാം. 


 

click me!