അതിശക്തമായ മഴ നിങ്ങളുടെ വീടിന് കേടുപാടുകൾ വരുത്തിയേക്കാം; നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ ഇതാണ്

Published : Jul 29, 2025, 01:11 PM IST
Rain

Synopsis

ചുമരുകളിൽ ഈർപ്പം ഉണ്ടാകുന്നത് വൈദ്യുതി ആഘാതങ്ങൾക്ക് കാരണമാകുന്നു. അതിനാൽ തന്നെ വീടിനുള്ളിലെ വൈദ്യുതി സംവിധാനങ്ങൾക്ക് തകരാറുകൾ ഒന്നുമില്ലെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുണ്ട്.

മഴ എല്ലാവർക്കും ഒരുപോലെയല്ല. ചിലർക്കത് ദുരിത പെയ്ത്താകാം എന്നാൽ മറ്റുചിലർ മഴ ആസ്വദിക്കുന്നു. മഴക്കാലങ്ങളിൽ നിരവധി പ്രതിസന്ധികളാണ് നമ്മൾ നേരിടേണ്ടി വരുന്നത്. അതിലൊന്നാണ് വീടിനുണ്ടാകുന്ന കേടുപാടുകൾ. മഴക്കാലത്ത് വീടിനുണ്ടാകാൻ സാധ്യതയുള്ള കേടുപാടുകൾ എന്തൊക്കെയാണെന്ന് അറിയാം.

ഈർപ്പം ഉണ്ടാകുമ്പോൾ

ചില വീടുകളിൽ മഴ പെയ്യുമ്പോൾ ഈർപ്പം ഊർന്നിറങ്ങാൻ സാധ്യത കൂടുതലാണ്. അതിനാൽ തന്നെ വീടിന്റെ ചുമരുകൾ, സീലിംഗ്, ഇളകിപ്പോയ പെയിന്റ്, ഈർപ്പം തങ്ങി നിൽക്കുന്ന ഗന്ധം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ വീടിനുള്ളിൽ ഈർപ്പം ഇറങ്ങുന്നുണ്ടെന്ന് മനസിലാക്കാം. ഇത് വീടിനുള്ളിൽ പൂപ്പൽ ഉണ്ടാകാനും കാരണമാകുന്നു. അതിനാൽ തന്നെ കൃത്യസമയങ്ങളിൽ ഇത് പരിഹരിച്ചാൽ വലിയ ചിലവുകൾ ഉണ്ടാകുന്നത് തടയാൻ സാധിക്കും.

ജനാലകൾ, ചുമര്, ടൈൽസ്

ജനാലകൾക്കിടയിൽ അഴുക്കുകൾ അടിഞ്ഞുകൂടിയിട്ടില്ലെന്നും എളുപ്പത്തിൽ തുറക്കാനും അടയ്ക്കാനും സാധിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം. ഫ്ലോറുകളും പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്. ടൈലുകൾക്ക് തകരാറുകൾ ഒന്നും സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാം. എന്തെങ്കിലും പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പരിഹരിക്കാനും മറക്കരുത്. അതേസമയം ചുമരുകളിലും സീലിങ്ങിലും വിള്ളലുകൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഇത് മഴക്കാലത്ത് ഈർപ്പം ഊർന്നിറങ്ങാൻ കാരണമാകുന്നു.

വൈദ്യുതി സുരക്ഷ

ചുമരുകളിൽ ഈർപ്പം ഉണ്ടാകുന്നത് വൈദ്യുതി ആഘാതങ്ങൾ ഏൽക്കാൻ കാരണമാകുന്നു. അതിനാൽ തന്നെ വീടിനുള്ളിലെ വൈദ്യുതി സംവിധാനങ്ങൾക്ക് തകരാറുകൾ ഒന്നുമില്ലെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇത് അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു.

ടെറസ്, ബാൽക്കണി

മഴവെള്ളം വീടിന്റെ ബാൽക്കണിയിലും ടെറസിലുമെല്ലാം തങ്ങി നിൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിൽ ടെറസിൽ വെള്ളം കെട്ടിനിൽക്കുമ്പോൾ വീടിനുള്ളിലേക്ക് ചോർന്നൊലിക്കാനും അതുമൂലം വീടിന് കേടുപാടുകൾ സംഭവിക്കാനും കാരണമാകുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പുരികം മനോഹരമാക്കാൻ ആരും പറയാത്ത 5 'സീക്രട്ട്' ടിപ്സുകൾ
‌മുളപ്പിച്ച പയർവർ​ഗങ്ങളോ അതോ വേവിച്ച കടലയോ? ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ലത് ഏതാണ്?