എണ്ണയില്ലാത്ത ചിക്കൻ കറി ; ഇത് പോലെ ഉണ്ടാക്കി നോക്കൂ

Published : Jul 29, 2025, 10:50 AM IST
chicken curry without oil

Synopsis

എണ്ണ ഒട്ടും തന്നെ ഉപയോ​ഗിക്കാത്ത ചിക്കൻ കറി എളുപ്പം തയ്യാറാക്കിയാലോ?

എണ്ണ ഒട്ടും തന്നെ ഉപയോ​ഗിക്കാത്ത ചിക്കൻ കറി എളുപ്പം തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

ചിക്കൻ                                                                        500 ഗ്രാം

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്                               1 സ്പൂൺ

തേങ്ങാപ്പാൽ                                                            1 കപ്പ്

മല്ലിപ്പൊടി                                                                1 1/2 ടേബിൾസ്പൂൺ

കുരുമുളകുപൊടി                                              1 ടീസ്പൂൺ

ജീരകപ്പൊടി                                                          1/2 ടീസ്പൂൺ

കറിവേപ്പില                                                        ആവശ്യത്തിന്

ഉപ്പ്                                                                            ആവശ്യത്തിന്

പച്ചമുളക്                                                                5 എണ്ണം

കശുവണ്ടി                                                             20 എണ്ണം

തേങ്ങാപ്പാൽ                                                          2 കപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം ചിക്കൻ നന്നായി കഴുകി കഷ്ണങ്ങളാക്കി വയ്ക്കുക. ശേഷം ഒരു പാനിലേക്ക് ചിക്കൻ കഷ്ണങ്ങൾ ഇടുക. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മല്ലിപ്പൊടി, കുരുമുളകുപൊടി, കറിവേപ്പില, തേങ്ങാപ്പാലും ഉപ്പും ചേർത്ത് വേവിക്കാൻ വയ്ക്കുക. ശേഷം വെന്തു കഴിഞ്ഞാൽ

ചിക്കനിലേക്ക് പച്ചമുളക് നീളത്തിൽ അരിഞ്ഞത് ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം കശുവണ്ടിയിലേക്ക് ഒരു കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ ഒഴിച്ച് അരയ്ക്കുക. ശേഷം നന്നായി വെന്ത ചിക്കനിലേക്ക് തേങ്ങാപ്പാൽ ഒഴിച്ച് തിളപ്പിക്കുക. നന്നായി വെന്ത് തിളച്ച് കഴിഞ്ഞാൽ‌ ഓഫ് ചെയ്യുക. എണ്ണയില്ലാത്ത ചിക്കൻ കറി തയ്യാറായി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
കുട്ടികളിൽ പൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ട നാല് കാര്യങ്ങൾ