മുഖം തിളങ്ങാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകൾ

By Web TeamFirst Published Nov 29, 2018, 9:46 AM IST
Highlights

മുഖക്കുരു, കറുത്ത പാടുകൾ, വരണ്ട ചർമ്മം, മുഖത്തെ ചുളിവുകൾ ഇത്തരത്തിലുള്ള ചർമ്മപ്രശ്നങ്ങൾ ഇല്ലാത്തവരായി ആരും കാണില്ല. ഈ പ്രശ്നങ്ങളെല്ലാം അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില ഫേസ്പാക്കുകൾ ഏതൊക്കെയാണെന്ന് നോക്കാം. 
 

ചർമ്മസംരക്ഷണത്തിന് നിരവധി ഫേസ് പാക്കുകൾ ഇന്നുണ്ട്. മുഖക്കുരു, വരണ്ട ചർമ്മം, കണ്ണിന് ചുറ്റുമുള്ള കറുത്തപാടുകൾ എന്നീ പ്രശ്നങ്ങൾ അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകൾ ഏതൊക്കെയാണെന്ന് നോക്കാം.

പപ്പായ  ഫേസ് പാക്ക്...

മുളം തിളങ്ങാൻ വളരെ നല്ലതാണ് പപ്പായ ഫേസ് പാക്ക്. അരകപ്പ് പപ്പായ പേസ്റ്റും അരസ്പൂൺ കറ്റാർവാഴ ജെല്ലും ഒരു സ്പൂൺ റോസ് വാട്ടറും ചേർത്ത് മുഖത്തിടുക. ഒരു മണിക്കൂർ കഴിഞ്ഞ് മുഖം ചെറുചൂടുവെള്ളത്തിൽ കഴുകുക. ആഴ്ച്ചയിൽ മൂന്ന് ദിവസമെങ്കിലും ഈ ഫേസ് പാക്ക് ഉപയോ​ഗിക്കുക. 

ഹണി ഫേസ് പാക്ക്...

 ചര്‍മ്മ സംരക്ഷണത്തിന് വളരെ നല്ലതാണ് തേൻ. ചര്‍മ്മത്തിന് ഈര്‍പ്പം നിലനിര്‍ത്തുന്ന തേന്‍ മുഖക്കുരു ഉള്‍പ്പെടെയുള്ള ചര്‍മ്മപ്രശ്നങ്ങളെ വളരെ വേഗത്തില്‍ തന്നെ ഇല്ലാതാക്കുന്നു. തേനും അൽപം റോസ് വാട്ടറും ചേർത്ത് മുഖത്തിടുക. ശേഷം തണുത്ത വെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ മുഖം കഴുകുക. ആഴ്ച്ചയിൽ നാല് തവണ ഇത് മുഖത്ത് പുരട്ടാം. 

കടലമാവ് ഫേസ് പാക്ക്...

ചര്‍മ്മത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് കടലമാവ്. കടലമാവ് വെള്ളവുമായി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. ഉണങ്ങിയ ശേഷം കഴുകിക്കളയുക. 

തൈര് ഫേസ് പാക്ക്...

 ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കാനും ചര്‍മ്മത്തിലെ എണ്ണയുടെ അളവ് കുറയ്ക്കാനും തൈരിനൊപ്പം കടലമാവും ചേര്‍ത്ത ഫേസ് പാക്ക്  20 മിനിറ്റ് പുരട്ടുക. ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക. മുഖക്കുരു മാറാൻ വളരെ സഹായകമാണ് ഈ ഫേസ് പാക്ക്.

ചന്ദനം, മഞ്ഞള്‍, പാല്‍ ഫേസ് പാക്ക്...

 ചന്ദനവും, മഞ്ഞളും പാലും ചേര്‍ത്ത മിശ്രിതം മുഖത്ത് തേച്ച് 20 മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോ​ഗിച്ച് കഴുകി കളയുക. മുഖക്കുരുവിനെയും മുഖത്തെ പാടുകളെയും ഇല്ലാതാക്കാന്‍ ഈ ഫേസ് പാക്ക് വളരെ സഹായകമാണ്. ആഴ്ച്ചയിൽ നാല് തവണ ഈ ഫേസ് പാക്ക് ഉപയോ​ഗിക്കാം. 

ബനാന ഫേസ് പാക്ക്...

 മുഖം തിളങ്ങാനും കണ്ണിന് ചുറ്റുമുള്ള കറുത്തപാട് മാറാനും വളരെ നല്ലതാണ് ബനാന ഫേസ് പാക്ക്. ഒരു പഴം പേസ്റ്റ് രൂപത്തിലാക്കിയ ശേഷം ഒരു സ്പൂൺ റോസ് വാട്ടറും ചേർത്ത് മുഖത്തിടുക. ഉണങ്ങിയ ശേഷം കഴുകി കളയുക. ആഴ്ച്ചയിൽ മൂന്ന് തവണ ഈ പാക്ക് ഉപയോ​ഗിക്കാം. 

 

click me!