നാടൻ രുചിയിലൊരു മാമ്പഴ പുളിശ്ശേരി ; റെസിപ്പി

Published : Jun 06, 2025, 12:50 PM ISTUpdated : Jun 06, 2025, 02:15 PM IST
mango

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം മാമ്പഴ വിഭവങ്ങള്‍ അഥവാ മാംഗോ ഫെസ്റ്റ് റെസിപ്പികള്‍. ഇന്ന് ലീന ലാൽസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

 

വേണ്ട ചേരുവകൾ 

പൂർണ്ണമായും പഴുത്ത മാമ്പഴം                 3 മുതൽ  5 വരെ

ചെറിയ ഉള്ളി                                                    15  എണ്ണം

വെളുത്തുള്ളി                                                     5 എണ്ണം

പച്ചമുളക്                                                              3 എണ്ണം

കറിവേപ്പില                                                      2 മുതൽ 3 തണ്ട്

തേങ്ങ                                                                      1/2 ചതച്ചത്

തൈര്                                                              1 കപ്പ് അല്ലെങ്കിൽ 200 മില്ലി

മഞ്ഞൾപ്പൊടി                                                     1/4  ടീസ്പൂൺ

വറുത്ത ജീരകപ്പൊടി                                       1/2 ടീസ്പൂൺ

ഉപ്പും വെള്ളവും                                               ആവശ്യത്തിന്

വെളിച്ചെണ്ണ                                                      2 മുതൽ 3  ടീസ്പൂൺ

കടുക്                                                                     1/4  ടീസ്പൂൺ

ഉലുവ                                                                      1/3 ടീസ്പൂൺ

ഉണങ്ങിയ ചുവന്ന മുളക്                          3  മുതൽ 4  വരെ

കറിവേപ്പില                                                     1 ചെറിയ തണ്ട്

കശ്മീരി മുളകുപൊടി                                    1/2 ടീ സ്പൂൺ

തയ്യാറാക്കുന്ന വിധം

നന്നായി പഴുത്ത മാമ്പഴം തോൽ കളഞ്ഞതിനുശേഷം ഒരു ചട്ടിയിലേക്ക് വയ്ക്കുക. ശേഷം ഇതിലേക്ക് കുറച്ചു വെള്ളവും മഞ്ഞൾ പ്പൊടിയും ഉപ്പും ചേർത്ത് നന്നായിട്ട് വേവാൻ വയ്ക്കുക. ശേഷം പഞ്ചസാര കൂടി ചേർത്തു കൊടുക്കുക. അതിനുശേഷം ഇതിലേക്ക് തേങ്ങ, വെളുത്തുള്ളി, പച്ചമുളക്, ജീരകം എന്നിവ മഞ്ഞൾ പൊടിയും ചേർത്ത് അരച്ചത് കൂടി ഒഴിച്ചു കൊടുക്കുക.

വറുത്ത ജീരകപ്പൊടിയും കുറച്ച് ചെറിയ ഉള്ളിയും കൂടി ചേർത്ത് അരച്ചാൽ ഇതിന് സ്വാദ് കൂടും. അതിനുശേഷം നന്നായി തിളച്ചു കഴിയുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച ഒരു പാത്രത്തിൽ ഒഴിച്ച് അത് ചൂടായി കഴിയുമ്പോൾ ചുവന്ന മുളക് കറിവേപ്പില, കാശ്മീരി മുളകുപൊടി, എന്നിവ ചേർത്ത് കുറച്ചു ഉലുവപ്പൊടിയും കൂടെ ചേർത്ത് വറുത്തു വയ്ക്കുക. ഇനി തയ്യാറാക്കി വച്ചിട്ടുള്ള മാമ്പഴത്തിന്റെ കൂട്ടിലേക്ക് കട്ട തൈര് കൂടി ഒഴിച്ചു കൊടുത്തതിനു ശേഷം അതിനു മുകളിലേക്ക് കടുക് കൂടി താളിച്ചു ഒഴിച്ചു കൊടുക്കുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കറപിടിച്ച സ്റ്റെയിൻലെസ് സ്റ്റീൽ പാത്രം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി
തണുപ്പ് കാലത്ത് വെള്ളം നിർബന്ധമായും കുടിക്കേണ്ടതിന്റെ 6 കാരണങ്ങൾ ഇതാണ്