ഇവ കഴിച്ചാൽ മലബന്ധം അകറ്റാം

By Web TeamFirst Published Oct 18, 2018, 8:26 PM IST
Highlights

ദിവസവും കൃത്യമായി യോ​ഗ ചെയ്താൽ മലബന്ധ പ്രശ്നങ്ങൾ അകറ്റാനാകും. മലബന്ധം മാറാൻ കൃത്യമായി ഭക്ഷണം കഴിക്കുക. ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഇതുപോലെ ഇലക്കറികളും ധാരാളം കഴിയ്ക്കുക. പഴവര്‍ഗങ്ങള്‍, സാലഡുകള്‍, വേവിയ്ക്കാത്ത പച്ചക്കറികള്‍, ജ്യൂസുകള്‍ എന്നിവയെല്ലാം മലബന്ധ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും.

മലബന്ധം പലർക്കും വലിയ പ്രശ്നമാണ്. തിരക്കു പിടിച്ച ജീവിതരീതിയിൽ ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് എന്നിവയുടെ ഉപയോ​ഗം മൂലം പലർക്കും ഉണ്ടാകുന്ന പ്രശ്നമാണ് മലബന്ധം.  വീട്ടിലെ ചില പൊടിക്കെെകളിലൂടെ മലബന്ധ പ്രശ്നം അകറ്റാനാകും. മലബന്ധം അകറ്റാൻ ഏറ്റവും നല്ലതാണ് വെള്ളം. കുടലിന്റെ ആരോഗ്യത്തിന് വെള്ളം അത്യാവശ്യമായ ഒന്നാണ്. ദഹന പ്രക്രിയ ശക്തിപ്പെടുത്തുന്നതിനും ഇത് അത്യാവശ്യമായ ഒന്നു തന്നെയാണ്. 

മലബന്ധ പ്രശ്നം മാറ്റാൻ പ്രോബയോട്ടിക്‌സ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ഇതില്‍ പഴം, തക്കാളി, വെളുത്തുള്ളി, സവാള, ആസ്പരാഗസ്, തൈര് എന്നിവയെല്ലാം ഉള്‍പ്പെടുന്നു. ഇവയെല്ലാം കുടലിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിലൂടെ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റുകയും ചെയ്യും. മലബന്ധം മാറ്റാൻ ഏറ്റവും നല്ലതാണ് വ്യായാമവും യോ​ഗയും. ദിവസവും കൃത്യമായി യോ​ഗ ചെയ്താൽ മലബന്ധ പ്രശ്നങ്ങൾ അകറ്റാനാകും. മലബന്ധം മാറാൻ കൃത്യമായി ഭക്ഷണം കഴിക്കുക. 

ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഇതുപോലെ ഇലക്കറികളും ധാരാളം കഴിയ്ക്കുക. പഴവര്‍ഗങ്ങള്‍, സാലഡുകള്‍, വേവിയ്ക്കാത്ത പച്ചക്കറികള്‍, ജ്യൂസുകള്‍ എന്നിവയെല്ലാം മലബന്ധ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും. രാവിലെ ഉണർന്നാൽ ചെറുചൂടുവെള്ളം കുടിക്കുന്നത് സ്ഥിരമാക്കുക.

മുന്തിരി ചെറുചൂടുവെള്ളത്തിലിട്ടു കുടിച്ചാൽ മലബന്ധം അകറ്റാനാകും. ചോക്ലേറ്റ് കഴിക്കുന്ന ശീലം ഉണ്ടെങ്കിൽ  മാറ്റാൻ ശ്രമിക്കുക. ചോക്ലേറ്റ് കഴിച്ചാൽ മലബന്ധപ്രശ്നം കൂടുകയേയുള്ളൂ. മലബന്ധം അകറ്റാൻ ഏറ്റവും നല്ലതാണ് ഇഞ്ചി ചായ. ദിവസവും ഒരു ​ഗ്ലാസ് ഇഞ്ചി ചായ കുടിച്ചാൽ മലബന്ധം അകറ്റുകയും ദഹനസംബന്ധമായ മറ്റ് അസുഖങ്ങൾ ഇല്ലാതാക്കുകയും ചെയ്യും. 

click me!