
കുഞ്ഞുങ്ങളിൽ ഇപ്പോൾ സ്ഥിരമായി കണ്ട് വരുന്ന ഒന്നാണ് ഡയപ്പര്‍ ഉപയോഗം മൂലമുണ്ടാകുന്ന അലര്‍ജിയും ചൊറിച്ചിലും. രക്ഷിതാക്കളുടെ എളുപ്പത്തിന് വേണ്ടിയാണ് ഡയപ്പർ സ്ഥിരമായി ഉപയോഗിക്കുന്നത്. എന്നാൽ അത് കുഞ്ഞുങ്ങളിൽ അസ്വസ്ഥതയുണ്ടാക്കുന്നു. ഡയപ്പർ സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ കുഞ്ഞുങ്ങളിൽ പലതരത്തിലുള്ള അസുഖങ്ങൾ പിടിപ്പെടുന്നു.
വായുസഞ്ചാരം തടസ്സപ്പെടുത്തും വിധം ഇറുകിയ വിധത്തിലാണ് കുഞ്ഞുങ്ങളിൽ ഡയപ്പർ ധരിക്കുന്നത്. ഡയപ്പര്‍ ഉപയോഗിക്കുന്ന ഭാഗത്ത് പൊള്ളലേറ്റ പോലുള്ള പാടുകളും വേദനയും, ജനനേന്ദ്രിയത്തിന്‍റെ ഭാഗത്ത് ചുവപ്പ് നിറവും അലര്‍ജിയുടെ അടയാളവും ഉണ്ടാകാറുണ്ട്. ഡയപ്പർ മൂലമുള്ള പ്രശ്നം പരിഹരിക്കാൻ വീട്ടിൽ തന്നെ പരിഹാര മാര്‍ഗ്ഗങ്ങളുണ്ടെന്ന് ചത്തീസ്ഗഡ് ഓജാസ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ആയൂർവേദ ഡോക്ടർ വേണുഗോപാൽ റാവു പറയുന്നു.
1) കടുകെണ്ണ കുഞ്ഞുങ്ങളിലുണ്ടാകുന്ന അലർജിയും ചൊറിച്ചിലും മാറ്റാൻ സഹായിക്കുന്നു.കടുകെണ്ണ ചെറുതായി ചൂടാക്കിയ ശേഷം കുഞ്ഞുങ്ങളുടെ പിൻഭാഗത്ത് പുരട്ടുന്നത് ഏറെ നല്ലതാണ്. ആഴ്ച്ചയിൽ രണ്ട് തവണയെങ്കിലും പുരട്ടാൻ ശ്രമിക്കുക.
2) വിന്നാഗിരി കുഞ്ഞുങ്ങളിലെ ത്വക്ക് രോഗങ്ങൾ മാറ്റാൻ ഏറെ ഗുണകരമാണ്. ചെറുചൂടുവെള്ളത്തിൽ ഒരു സ്പൂൺ വിന്നാഗിരി ഒഴിക്കുക.അഞ്ച് മിനിറ്റ് കഴിഞ്ഞ് വേണം ശരീരത്തിൽ പുരട്ടാൻ.
3) കുളിപ്പിക്കുന്ന വെള്ളത്തിൽ ഒരു നുള്ള് ബേക്കിംങ് സോഡ ഇടുന്നത് അണുക്കൾ ഇല്ലാതാക്കാൻ സഹായിക്കും.
4) മുട്ടയുടെ വെള്ള കുഞ്ഞുങ്ങളിലെ ചുവന്നപ്പാടുകൾ മാറ്റാൻ സഹായിക്കും. കുഞ്ഞുങ്ങളിലെ ചർമ്മം കൂടുതൽ ലോലമാകാൻ മുട്ടയുടെ വെള്ള ഉത്തമമാണ്.
5) കുഞ്ഞുങ്ങൾക്ക് വെളിച്ചെണ്ണ സ്ഥിരമായി ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. വരണ്ട ചർമ്മ ഇല്ലാതാകാൻ ഇത് സഹായിക്കുന്നു.കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നതിന് അരമണിക്കൂർ മുമ്പേ വെളിച്ചെണ്ണം ശരീരത്തിൽ പുരട്ടാൻ ശ്രമിക്കുക. ഡയപ്പർ ഉപയോഗിച്ച് ചൊറിച്ചിലുള്ള ഭാഗത്ത് വെളിച്ചെണ്ണ സ്ഥിരമായി പുരട്ടാം.
6) പ്ലാസ്റ്റിക്ക് കൊണ്ടുള്ള ഡയപ്പറുകൾ കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക. എപ്പോഴും വായു കിട്ടുന്ന രീതിയിലാകണം കുഞ്ഞുങ്ങളിൽ ഡയപ്പറുകൾ ധരിപ്പിക്കേണ്ടത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam