
മുടി വളരാൻ ആഗ്രഹിക്കാത്തവരായി ആരും കാണില്ല. മുടി വളരാനായി കടകളിൽ നിന്നും എല്ലാതരത്തിലുമുള്ള എണ്ണകളും ഉപയോഗിച്ച് കാണും. പക്ഷേ ഫലം ഉണ്ടായി കാണില്ല. മുടി വളരാൻ എപ്പോഴും നല്ലത് പരമ്പരാഗതമായ വഴികളാണ്. എന്തൊക്കെ ഉപയോഗിച്ചാൽ മുടി വളരുമെന്ന് നോക്കാം.
1. കറ്റാർവാഴ: മുടി വളരാൻ ഏറ്റവും നല്ലതാണ് കറ്റാർവാഴ. ഇതിലെ പ്രോട്ടിയോലൈറ്റിക് എന്‍സൈമുകള്‍ ശിരോചര്‍മത്തിലെ കോശങ്ങളുടെ ആരോഗ്യത്തിന് ഉത്തമമാണ്. ഇതു മുടിവേരുകള്‍ക്ക് ബലം നല്‍കി മുടി തഴച്ചു വളരാന്‍ സഹായിക്കുന്നു. കറ്റാർവാഴയുടെ ജെല്ല് തലയിൽ പുരട്ടുന്നത് ഏറെ ഗുണം ചെയ്യും.
2. തേങ്ങപ്പാൽ: മുടിക്ക് ബലം കിട്ടാനും മുടി തഴച്ച് വളരാനും ഏറ്റവും നല്ലതാണ് തേങ്ങപ്പാൽ. ഒരു കപ്പ് തേങ്ങാപ്പാല്‍ കുറുക്കി വറ്റിച്ച് പകുതിയാകുമ്പോള്‍ അതിലേക്ക് ആവണക്കെണ്ണ ഒരു സ്പൂണ്‍ ചേര്‍ക്കുക. ഇത് തലയില്‍ തേച്ച് രണ്ട് മണിക്കൂറിനുശേഷം കഴുകി കളയുക. മുടി കൊഴിച്ചില്‍ മാറുകയും മുടിക്ക് നിറം ലഭിക്കുകയും ചെയ്യുന്നു.
3. മയിലാഞ്ചിയില: മയിലാഞ്ചിയില ഉണക്കിപ്പൊടിച്ചു മുടിയില്‍ തേയ്ക്കുന്നത് മുടി വളരാനുള്ള പ്രകൃതിദത്ത വഴിയാണ്. മൈലാഞ്ചിയില വെള്ളമൊഴിച്ച് അര മണിക്കൂര്‍ തിളപ്പിക്കുക. തണുക്കുമ്പോള്‍ ഇതിലേക്ക് ഒരു സ്പൂണ്‍ ആവണക്കെണ്ണ ചേര്‍ക്കാം. ഇത് തലയില്‍ പുരട്ടുന്നത് അകാലനര മാറി മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കും.
4. വെളിച്ചെണ്ണ: മുടി വളരാൻ മികച്ച മാർഗമാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ പാത്രത്തിലെടുത്ത് ചൂടുള്ള വെള്ളത്തില്‍ വച്ചു ചൂടാക്കുക, മുടി ഇളംചൂടുള്ള വെള്ളം കൊണ്ടു കഴുകുക. ശേഷം ഈ വെളിച്ചെണ്ണ മുടിത്തുമ്പു വരെ തേച്ചു മസാജ് ചെയ്യണം. 1 മണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂവോ താളിയോ കൊണ്ടു കഴുകിക്കളയാം.
5. സവാള ജ്യൂസ്: തലമുടി തഴച്ച് വളരാൻ ഏറ്റവും നല്ലതാണ് സവാള ജ്യൂസ്. ദിവസവും കുളിക്കുന്നതിന് അരമണിക്കൂർ മുമ്പേ തലയിൽ തേച്ച് പിടിപ്പിക്കുക.ശേഷം ഒരു ഷാംബൂ ഉപയോഗിച്ച് കഴുകി കളയുക.
5.മുട്ട: മുടിയ്ക്ക് കൂടുതൽ ഉള്ള് കിട്ടാനും അത് പോലെ കറുപ്പ് കൂട്ടാനും ഏറ്റവും നല്ലതാണ് മുട്ട. മുട്ട, തേൻ, ഒലീവ് ഒായിൽ എന്നിവ ഒരുമിച്ച് ചേർത്ത് തലയിൽ പുരട്ടുന്നത് ഏറെ നല്ലതാണ്.
6. ഗ്രീൻടീ: മുടി തഴച്ച് വളരാൻ ഏറ്റവും നല്ലതാണ് ഗ്രീൻടീ. ഗ്രീൻടീ തലയിൽ തേച്ച് പിടിപ്പിക്കുക ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക.
7. നെല്ലിക്ക പൊടി: മുടി തഴച്ച് വളരാൻ മറ്റൊരു മാർഗമാണ് നെല്ലിക്ക പൊടി. നെല്ലിക്ക പൊടിയും, നാരങ്ങനീരും ചേർത്ത് തലയിൽ പുരട്ടുന്നത് തലയ്ക്ക് തണുപ്പ് കിട്ടാൻ സഹായിക്കും. ആഴ്ച്ചയിൽ രണ്ട് ദിവസമെങ്കിലും ഇത് ചെയ്യുന്നത് നല്ലതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam